- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംജിആർ നായകനായി വീണ്ടും എത്തുന്നു; കിഴക്ക് ആഫ്രിക്കാവിൽ രാജു വരുന്നത് തമിഴ് നാടിനെ ഇളക്കി മറിക്കാൻ; ചിത്രത്തിന്റെ പൂജയ്ക്ക് ഒരുമിച്ചെത്തി രജനിയും കമലും
ചെന്നൈ: എം.ജി.ആറിന്റെ സ്വപ്‌നം പൂർത്തിയക്കാനൊരുങ്ങി എം. അരുൾമൂർത്തി. എംജിആറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഉലകം ചുറ്റും വാലിബനിലെ കഥാപാത്രത്തിന്റെ പേരായ രാജു എന്ന പേരിൽ മറ്റൊരു സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് എംജിആർ പോയത്. അതാണ് കിഴക്ക് ആഫ്രിക്കാവിൽ രാജു എന്ന അനിമേഷൻ ചിത്രത്തിലൂടെ സാധിക്കുന്നത്. മരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് എം.ജി.ആർ വീണ്ടുമെത്തുന്നത്. ഇന്നലെ ചെന്നൈയിൽ നടത്തിയ ചിത്രത്തിന്റെ പൂജയിൽ രജനീകാന്തും കമൽ ഹാസനും പങ്കെടുത്തു.എംജിആറിന്റെ പഴയകാല ചിത്രങ്ങളിലെ പാട്ടുകളും തകർപ്പൻ ഡയലോഗുകളുമായാണ് പുതിയ ചിത്രത്തിന്റെ പൂജ തുടങ്ങിയത്. വേലു ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐശ്രീ കെ. ഗണേശ് നിർമ്മിക്കുന്ന ചിത്രം എം. അരുൾമൂർത്തി സംവിധാനം ചെയ്യും. ചിത്രത്തിന്റെ പൂജാ വേളയിൽ രജനീകാന്ത് ആദ്യ ക്‌ളാപ്പ് അടിച്ചു. സ്വിച്ച് ഓൺ കർമം നിർവഹിച്ചത് കമൽഹാസനാണ്. എം.ജി.ആർ പ്രധാന കഥാപാത്രമായതിനാൽ രജനിയും കമലും മന്ത്രിമാരും ഒട്ടേറെ രാഷ്ട്രീയ നേതാക്കളുമെല്ലാം ചടങ്ങിനെത്തിയിരുന്നു. എങ്കിലും
ചെന്നൈ: എം.ജി.ആറിന്റെ സ്വപ്‌നം പൂർത്തിയക്കാനൊരുങ്ങി എം. അരുൾമൂർത്തി. എംജിആറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഉലകം ചുറ്റും വാലിബനിലെ കഥാപാത്രത്തിന്റെ പേരായ രാജു എന്ന പേരിൽ മറ്റൊരു സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് എംജിആർ പോയത്. അതാണ് കിഴക്ക് ആഫ്രിക്കാവിൽ രാജു എന്ന അനിമേഷൻ ചിത്രത്തിലൂടെ സാധിക്കുന്നത്.
മരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് എം.ജി.ആർ വീണ്ടുമെത്തുന്നത്. ഇന്നലെ ചെന്നൈയിൽ നടത്തിയ ചിത്രത്തിന്റെ പൂജയിൽ രജനീകാന്തും കമൽ ഹാസനും പങ്കെടുത്തു.എംജിആറിന്റെ പഴയകാല ചിത്രങ്ങളിലെ പാട്ടുകളും തകർപ്പൻ ഡയലോഗുകളുമായാണ് പുതിയ ചിത്രത്തിന്റെ പൂജ തുടങ്ങിയത്. വേലു ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐശ്രീ കെ. ഗണേശ് നിർമ്മിക്കുന്ന ചിത്രം എം. അരുൾമൂർത്തി സംവിധാനം ചെയ്യും. ചിത്രത്തിന്റെ പൂജാ വേളയിൽ രജനീകാന്ത് ആദ്യ ക്‌ളാപ്പ് അടിച്ചു. സ്വിച്ച് ഓൺ കർമം നിർവഹിച്ചത് കമൽഹാസനാണ്.
എം.ജി.ആർ പ്രധാന കഥാപാത്രമായതിനാൽ രജനിയും കമലും മന്ത്രിമാരും ഒട്ടേറെ രാഷ്ട്രീയ നേതാക്കളുമെല്ലാം ചടങ്ങിനെത്തിയിരുന്നു. എങ്കിലും വേദിയിലോ മാധ്യമങ്ങളോടോ രജനിയും കമലും ഒന്നും പറഞ്ഞില്ല.