- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നമ്മുടെ നാട്ടിലെ നിയമനിർമ്മാണ ചരിത്രത്തിലെ ഏറ്റവും അസംബന്ധമായ ഒരു നിയമം ഇപ്പോൾ നിയമസഭ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്; ഒരു യുഡിഎഫ് മന്ത്രിസഭ അവതരിപ്പിച്ചിരുന്നു എങ്കിൽ കേരളം യുദ്ധക്കളമാകുമായിരുന്ന ഈ തോന്ന്യാസത്തിനു പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു; കെ.ജെ ജേക്കബ് എഴുതുന്നു
കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ തലവരി വാങ്ങിയ, വ്യാജരേഖ തയാറാക്കി മെറിറ്റുള്ള കുട്ടികളുടെ അവസരം അട്ടിമറിച്ച മാനേജ്മെന്റുകളെയും മെറിറ്റ് അട്ടിമറിച്ചു പ്രവേശനം നേടിയ കുട്ടികളെയും രക്ഷിക്കാൻ വേണ്ടി പണക്കാരുടെ പെട്ടി പിടുത്തക്കാരായി മാറിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, വേണമെങ്കിൽ ഇടതുപക്ഷ മന്ത്രിസഭാ ഒന്നാകെയും നടത്തിയ നീചമായ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് ചർച്ച ചെയ്യുകയും പാസാക്കാൻ ഇരിക്കുകയും ചെയ്യുന്ന ഈ ബിൽ. നിയമനിർമ്മാണ പ്രക്രിയയെ മാത്രമല്ല, ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തിയ മുഴുവൻ സമരങ്ങളെയും വ്യഭിചരിച്ചുകൊണ്ടാണ് ഇടതുസർക്കാർ ഈ നിയമം അവതരിപ്പിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചോ എന്ന് നോക്കേണ്ട, ആവശ്യമായ രേഖകൾ കൊടുത്തിരുന്നോ എന്ന് നോക്കേണ്ട, തലവരി വാങ്ങിയിരുന്നോ എന്ന് നോക്കേണ്ട... നിയമത്തിലെ വ്യവസ്ഥകൾ വായിച്ചു തലക്കടിക്കുന്നവരിൽ ഇടതുപക്ഷക്കാരായ എന്റെ സുഹൃത്തുക്കളും കാണും എനിക്കുറപ്പാണ്. ഞാൻ നിയമസഭയിലെ ഇടതു അംഗങ്ങളുടെ ലിസ്റ്റൊന്നു നോക്കി: ഈ സമരങ്ങളുടെ ഉല്പന്നങ്ങളായ പലരും അവിട
കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ തലവരി വാങ്ങിയ, വ്യാജരേഖ തയാറാക്കി മെറിറ്റുള്ള കുട്ടികളുടെ അവസരം അട്ടിമറിച്ച മാനേജ്മെന്റുകളെയും മെറിറ്റ് അട്ടിമറിച്ചു പ്രവേശനം നേടിയ കുട്ടികളെയും രക്ഷിക്കാൻ വേണ്ടി പണക്കാരുടെ പെട്ടി പിടുത്തക്കാരായി മാറിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, വേണമെങ്കിൽ ഇടതുപക്ഷ മന്ത്രിസഭാ ഒന്നാകെയും നടത്തിയ നീചമായ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് ചർച്ച ചെയ്യുകയും പാസാക്കാൻ ഇരിക്കുകയും ചെയ്യുന്ന ഈ ബിൽ. നിയമനിർമ്മാണ പ്രക്രിയയെ മാത്രമല്ല, ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തിയ മുഴുവൻ സമരങ്ങളെയും വ്യഭിചരിച്ചുകൊണ്ടാണ് ഇടതുസർക്കാർ ഈ നിയമം അവതരിപ്പിച്ചിരിക്കുന്നത്.
ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചോ എന്ന് നോക്കേണ്ട, ആവശ്യമായ രേഖകൾ കൊടുത്തിരുന്നോ എന്ന് നോക്കേണ്ട, തലവരി വാങ്ങിയിരുന്നോ എന്ന് നോക്കേണ്ട... നിയമത്തിലെ വ്യവസ്ഥകൾ വായിച്ചു തലക്കടിക്കുന്നവരിൽ ഇടതുപക്ഷക്കാരായ എന്റെ സുഹൃത്തുക്കളും കാണും എനിക്കുറപ്പാണ്.
ഞാൻ നിയമസഭയിലെ ഇടതു അംഗങ്ങളുടെ ലിസ്റ്റൊന്നു നോക്കി: ഈ സമരങ്ങളുടെ ഉല്പന്നങ്ങളായ പലരും അവിടെയുണ്ട്: ജെയിൻസ് മാത്യു, എ പ്രദീപ്കുമാർ, ടി വി രാജേഷ്, ആർ രാജേഷ്, എം സ്വരാജ്, എ എൻ ഷംസീർ...അധ്യക്ഷനായി പി ശീരാമകൃഷ്ണൻ കൂടി വരുമ്പോൾ എല്ലാം പൂർത്തിയാകും
അംഗമാകണമെങ്കിൽ പോലും അർഹത തെളിയിക്കേണ്ട കമ്യൂണിസ്റ്റു പാർട്ടിയുടെ, കഠിനാധ്വാനം വഴിമാത്രം ലഭിക്കുന്ന ഉയർന്ന സ്ഥാനങ്ങളിൽ ഇരുന്നു അവർ പാട്ടപ്പറമ്പിൽ ഭിക്ഷയാചിക്കുന്നവരുടെ സ്വഭാവം കാണിക്കും. എന്തുകൊണ്ട് ഈ ബിൽ എന്നു തംബ്രാനോട് ചോദിക്കാൻ അവർക്കാർക്കും നാവുപൊന്തില്ല. ഇത്രനാളും വിളിച്ച മുദ്രാവാക്യങ്ങൾ മുഴുവൻ വിഴുങ്ങി അവരൊക്കെ ഈ ബില്ലിന് കൈപൊക്കും. എന്നിട്ടു ഇറങ്ങിവന്നു നമ്മളോട് ആദർശം പറയും.
ഒരു യുഡിഎഫ് മന്ത്രിസഭ അവതരിപ്പിച്ചിരുന്നു എങ്കിൽ കേരളം യുദ്ധക്കളമാകുമായിരുന്ന ഈ തോന്ന്യാസത്തിനു പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു; മാധ്യമങ്ങൾ ഒന്നടങ്കം നിശ്ശബ്ദത പാലിക്കുന്നു എന്ന് വന്നാൽ, ഇതാണ് കേരളം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു എന്നതിന്റെ കൊള്ളാവുന്ന ലക്ഷണം.
ഒരു കാര്യം പറയാം: ഈ ബില്ലോ, അതുണ്ടാക്കിവരുന്ന നിയമമോ, ആ നിയമത്തിന്റെ ബലത്തിലുണ്ടാക്കിയ മന്ത്രിസഭയുടെ ഉത്തരവോ കൊണ്ട് ഈ അശ്ളീല പരിപാടി വിജയത്തിലെത്തിക്കാൻ പിണറായി വിജയനും ശൈലജ ടീച്ചറും ഇനിയും വളരെ ബുദ്ധിമുട്ടേണ്ടിവരും.