- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി'! ഉൾപാർട്ടി തർക്കം തീർക്കുന്നതിന് പോലും ലക്ഷങ്ങളുടെ കൈക്കൂലി; അഴിമതിക്ക് കൂട്ടു നിൽക്കാത്തവരെ ഗ്രൂപ്പ് മാനേജർമാർ പുകച്ചുചാടിക്കുന്നു; എം എം ഹസ്സൻ ലീഡർക്ക് പാരവെച്ചയാൾ; ലീഡറുടെ സ്മരണയെപ്പോലും തള്ളിക്കളഞ്ഞ നേതാക്കളാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും; മുതിർന്ന കോൺഗ്രസ് നേതാവ് കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ ആത്മകഥ വിവാദത്തിൽ
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ വിവാദ വെളിപ്പെടുത്തലുകളടങ്ങിയ ആത്മകഥ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി' വിവാദമാവുന്നു. ഗ്രൂപ്പ് കളികളിലൂടെയും സ്വാർത്ഥ താത്പര്യങ്ങളിലൂടെയും കോൺഗ്രസിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്ന ആത്മകഥ കോഴിക്കോട്ടെ പൂർണ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു ഡി എഫ് ഘടകക്ഷി നേതാക്കളെയും ഗ്രന്ഥകാരൻ വിമർശിക്കുന്നുണ്ട്. 1954 ലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പ് മുതൽ കോൺഗ്രസിന്റെ വർത്തമാനകാല സ്യൂട്ട്കേസ് രാഷ്ട്രീയം വരെ നീളുന്ന 185 പേജുള്ള ആത്മകഥയാണിത്. ഇ എം എസ്, പട്ടം താണുപിള്ള, കെ കരുണാകരൻ, ഡോ: കെ ജി അടിയോടി, പ്രൊഫ: കെ എം ചാണ്ടി, ചാത്തുണ്ണി മാസ്റ്റർ, എ കെ ആന്റണി, കെ മുരളീധരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാർ, എം എം ഹസ്സൻ തുടങ്ങിയ നേതാക്കളിലൂടെ കടന്നുപോകുന്ന സംഭവങ്ങൾ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. കോൺഗ്രസ് നേതാക്
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ വിവാദ വെളിപ്പെടുത്തലുകളടങ്ങിയ ആത്മകഥ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി' വിവാദമാവുന്നു. ഗ്രൂപ്പ് കളികളിലൂടെയും സ്വാർത്ഥ താത്പര്യങ്ങളിലൂടെയും കോൺഗ്രസിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്ന ആത്മകഥ കോഴിക്കോട്ടെ പൂർണ പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു ഡി എഫ് ഘടകക്ഷി നേതാക്കളെയും ഗ്രന്ഥകാരൻ വിമർശിക്കുന്നുണ്ട്.
1954 ലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പ് മുതൽ കോൺഗ്രസിന്റെ വർത്തമാനകാല സ്യൂട്ട്കേസ് രാഷ്ട്രീയം വരെ നീളുന്ന 185 പേജുള്ള ആത്മകഥയാണിത്. ഇ എം എസ്, പട്ടം താണുപിള്ള, കെ കരുണാകരൻ, ഡോ: കെ ജി അടിയോടി, പ്രൊഫ: കെ എം ചാണ്ടി, ചാത്തുണ്ണി മാസ്റ്റർ, എ കെ ആന്റണി, കെ മുരളീധരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം പി വീരേന്ദ്രകുമാർ, എം എം ഹസ്സൻ തുടങ്ങിയ നേതാക്കളിലൂടെ കടന്നുപോകുന്ന സംഭവങ്ങൾ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്.
കോൺഗ്രസ് നേതാക്കൾ തന്നെ പുകച്ച് പുറത്തുചാടിക്കാൻ നടത്തിയ ശ്രമങ്ങൾ രാമചന്ദ്രൻ മാസ്റ്റർ പുസ്തകത്തിൽ വിവരിക്കുന്നു. ഭരണഘടനാതീതനായി വളർന്ന കെ മുരളീധരനെക്കുറിച്ചും ലീഡറുമായുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ആത്മകഥയിൽ ലീഡർക്ക് പാരവെച്ച എം എം ഹസ്സനെക്കുറിച്ചും പരാമർശമുണ്ട്. ലീഡറുടെ സ്മരണയെപ്പോലും തള്ളിക്കളഞ്ഞ നേതാക്കളാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെന്നും മാസ്റ്റർ കുറ്റപ്പെടുത്തുന്നു.
പല പാർട്ടികളും തളരുന്നതിന് കാരണം വിവിധ തട്ടുകളിലുള്ള ശ്രോതാക്കളുടെ മുഖം ജനപക്ഷമുഖം അല്ലാത്തതുകൊണ്ടും അവരുടെ ജനപക്ഷ മുഖാമുഖം ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടുമാണെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നു. എ കെ ആന്റണിയെ മുഖ്യമന്ത്രി പദത്തിൽ നിന്നും വി എം സുധീരനെ കെ പി സി സി പ്രസിഡന്റ് പദത്തിൽ നിന്നും പുകച്ച് പുറത്താക്കിയ, സംസ്ഥാന ഗ്രൂപ്പ് മാനേജർമാർക്ക് ഇക്കാര്യം പറഞ്ഞാൽ മനസ്സിലാവില്ലെന്ന് അദ്ദേഹം പറയുന്നു. അഴിമതിക്ക് കൂട്ടു നിൽക്കാത്തവരെ എങ്ങനെ പുകച്ചു ചാടിക്കാം എന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ ചിന്ത. ഇവരുടെ ഇച്ഛാനുവർത്തികളല്ലാത്തവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയോ പാർശ്വവത്ക്കരിക്കുകയോ ചെയ്യുന്നു.
പാർട്ടി നശിച്ചാലും വേണ്ടില്ല, തങ്ങളുടെ സ്ഥാനമാനങ്ങൾ സംരക്ഷിക്കുകയെന്ന സങ്കുചിത താത്പര്യങ്ങളാണ് ഈ ഗ്രൂപ്പ് മാനേജർമാരെ നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. കോഴിക്കോട് ആർ ഇ സി കാന്റീനിൽ സപ്ലൈയറായിരുന്ന സംസ്ഥാന ഭാരവാഹി വയനാട്ടിലെ പാർട്ടി തർക്കം തീർക്കാൻ നിർദ്ദേശിച്ചത് ഒരു ഭാഗത്തിന് മൂന്നര ലക്ഷം രൂപ നൽകണമെന്നായിരുന്നു. അദ്ദേഹത്തിന് കോടികളുടെ ആസ്തിയുണ്ടെന്നും രാമചന്ദ്രൻ മാസ്റ്റർ പറയുന്നു. പാർട്ടിയിലെ ഗ്രൂപ്പ് ആശയപരമല്ല ആമാശയപരമാണെന്നും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു.
രാഷ്ട്രീയം പണമുണ്ടാക്കാനുള്ള മാർഗ്ഗമായി പല തട്ടിലുള്ള കോൺഗ്രസ് ഭാരവാഹികളും ഗ്രൂപ്പ് മാനേജർമാരുടെ കമ്മീഷൻ ഏജന്റുമാരും കണ്ടു. യു ഡി എഫ് ഘടകക്ഷികളുടെ വിവിധ തട്ടുകളിലുള്ള നേതാക്കളും ഇതിൽ നിന്ന് ഒഴിവാണെന്ന് പറയാനൊക്കില്ല. കോൺഗ്രസ് എന്നും ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ പാർട്ടി ഇന്ന് പരാജയപ്പെടുകയാണെന്നും മാസ്റ്റർ ആത്മകഥയിൽ വിമർശിക്കുന്നു.
കെ മുരളീധരൻ ഭരണഘടനാതീത ശക്തിയായി വളരുന്നു, എം എം ഹസ്സൻ ഗ്രൂപ്പിന്റെ പേരിൽ ലീഡർക്ക് പാരവെക്കുന്നു, എ കെ ആന്റണിക്കെതിരെ ഒളിയുദ്ധം, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മിനി കാബിനറ്റ്, കെ മുരളീധരന്റെ തിരിച്ചുവരവും ഗ്രൂപ്പ് മാനേജർമാരും, കരുണാകരൻ ഗ്രൂപ്പും ആന്റണി ഗ്രൂപ്പും, എന്നോടും കുടുംബാംഗങ്ങളോടും രണ്ട് ഗ്രൂപ്പ് നേതാക്കളുടെ പകപോക്കൽ, പാർട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് അഴിമതിക്കാരായ രണ്ട് ഗ്രൂപ്പ് എം ഡിമാർ, അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് ഗ്രൂപ്പ് മാനേജർമാരുടെ പീഡനം, അഴിമതിയെ എതിർക്കുന്നവർ രണ്ടു ഗ്രൂപ്പിന്റെയും പൊതു ശത്രു, പഴയ കുടുംബ ബന്ധങ്ങളില്ല, കോൺഗ്രസുകാർ തമ്മിൽ എന്നിങ്ങനെ ആത്മകഥയിലെ തലക്കെട്ടുകൾ തന്നെ കോൺഗ്രസിനെതിരെയുള്ള രാമചന്ദ്രന്മാസ്റ്ററുടെ ഏറ്റുമുട്ടലിന് ഉദാഹരണങ്ങളാകുന്നു.
ആറു തവണ എം എൽ എയും 2004 ൽ എ ഐ സി സി അംഗവും 1970 മുതൽ 2017 വരെ കെ പി സി സി നിർവ്വാഹക സമിതി അംഗവുമായിരുന്ന രാമചന്ദ്രൻ മാസ്റ്ററെ അടുത്തിടെ നടന്ന കെ പി സി സി പുനഃസംഘടനയിൽ ഭാരവാഹിത്വത്തിൽ നിന്നും നീക്കിയിട്ടുണ്ട്. ദീർഘകാലം വയനാട് എംഎൽഎയായിരുന്ന രാമചന്ദ്രനൻ മാസ്റ്റർക്ക് ജെ.ഡി.യു ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ എത്തിയതോടെയാണ് മത്സരിക്കാൻ മണ്ഡലമില്ലാതായത്.
രാമചന്ദ്രന്മാസ്‌ററുടെ മണ്ഡലമായ കൽപ്പറ്റ മുന്നണി ധാരണ പ്രകാരം ജെ.ഡി.യുവിലെ ശ്രേയാംസ്‌കുമാറിനാണ് കോൺഗ്രസ് നൽകിയത്. വീരേന്ദ്രകുമാറിന്റെ കടുത്ത എതിരാളിയായ മാസ്റ്റർ വീരന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ടാണ് പാർട്ടിയിൽനിന്ന് അകന്നത്.