- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിൽ പ്രാധാന്യം വ്യക്തിതാത്പര്യങ്ങൾക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎംപി തനിച്ച് മത്സരിക്കുമെന്ന് കെ കെ രമ
കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എംപി ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്ന് കെ കെ രമ. പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് കെ.കെ രമ വ്യക്തമാക്കി. കോൺഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ല. കോൺഗ്രസിൽ പ്രാധാന്യം വ്യക്തിതാത്പര്യങ്ങൾക്കാണ്. ഈ നിലപാട് കോൺഗ്രസിനെ അപകടത്തിലെത്തിക്കുമെന്നും രമ അഭിപ്രായപ്പെട്ടു. താൻ മത്സര രംഗത്തുണ്ടാകില്ല എന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അവർ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ആർ.എം.പിയുമായുള്ള ധാരണയുടെ പേരിൽ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. കെ.പി.സി.സി അധ്യക്ഷൻ സ്വന്തം നിലക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. ഇതിന്റെ പേരിൽ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ വാക്പോരുമുണ്ടായി.പിന്നീട് യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടയാൾ മത്സര രംഗത്തുനിന്നും സ്വയം പിന്മാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ