തിരുവനന്തപുരം: നിയമപ്രകാരമുള്ള സ്ഥലം മാറ്റം, സ്ഥാനകയറ്റം, വർക്കിങ് അറേജ്‌മെന്റ് തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കണമെങ്കിൽ മന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റിനെ പ്രീതിപ്പെടുത്തേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. കണ്ണൂർ പാനൂർ സ്വദേശിയായ പ്രാദേശിക പാർട്ടി പ്രവർത്തകനാണ് ആരോഗ്യ, സമൂഹ്യനീതി, വനിതാ- ശിശു വികസന വകുപ്പുകളുടെ കിരീടം വയ്ക്കാത്ത രാജാവായി വിലസുന്നത്. ഓരോഫയലും ഓരോ ജീവിതമാണെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിലിരുന്ന് രണ്ടര വർഷത്തിനിടെ നിരവധി ഫയൽ ജീവിതങ്ങളെയാണ് ഈ അഡി.പേഴ്സണൽ അസിസ്റ്റന്റ് ഇഞ്ച് ഇഞ്ചായി കൊന്നത്.

ഇതിനോടകം സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളിൽ കുപ്രസിദ്ധി നേടിയ ഇയാൾക്കെതിരെ ഭരണപക്ഷ നേതാക്കൾക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലും എതിർപ്പ് ശക്തമാകുകയാണ്. എന്നാൽ മന്ത്രിയുടെ വിശ്വസ്തനായതിൽ ആരും ഇയാൾക്കെതിരെ പരസ്യമായി ശബ്ദിച്ചിട്ടില്ല. സിപിഎം കണ്ണൂർജില്ലാ കമ്മിറ്റി അംഗവും കറതീർന്ന പാർട്ടി പ്രവർത്തകനുമായ പ്രൈവറ്റ് സെക്രട്ടറിയേക്കാൾ വലിയ സ്ഥാനമാണ് മന്ത്രി ഓഫീസിൽ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റിന് ഉള്ളത്.

വനിതാ ഡോക്ടർമാരുടെ ഉൾപ്പെടെ നിയമപ്രകാരമുള്ള സ്ഥലം മാറ്റം, പ്രമോഷൻ തുടങ്ങിയ ഫയലുകൾ പൂഴ്‌ത്തി വച്ച് ഇഷ്ടക്കാരെ തിരുകികയറ്റുന്നതാണ് ഇയാളുടെ പ്രധാന പരിപാടി. ലക്ഷങ്ങളാണ് പകരമായി ആവശ്യപ്പെടുന്നത്. സ്ഥലം മാറ്റം, പ്രമോഷൻ, വർക്കിങ് അറേജ്‌മെന്റ് എന്നിവയുടെ ഫയൽ തീർപ്പാക്കുന്നത് ഇദ്ദേഹമാണ്. എല്ലാ ഫയലുകളും മന്ത്രി ഇയാൾക്ക് കൈമാറും. നൂറുകണക്കിന് ആളുകൾക്കാണ്് ചട്ടപ്രകാരം ന്യായമായി നൽകേണ്ട നിരവധി സ്ഥാനകയറ്റവും, സ്ഥലംമാറ്റങ്ങളുമാണ് ഈ വിദ്ദ്വാൻ രണ്ടര വർഷത്തിനിടെ തട്ടിതെറിപ്പിച്ചത്.

പൊതു സ്ഥലം മാറ്റത്തിന് മൂന്ന് വർഷം പൂർത്തിയാകണമെന്ന മാനദണ്ഡങ്ങൾ പോലും ഇഷ്ടക്കാരുടെ ഇയാൾ പാലിക്കുന്നില്ല. ഇയാളുടെ വേണ്ടപ്പെട്ട തലസ്ഥാനത്തെ വനിതാ ഡോക്ടർക്ക് ഒരവർഷത്തിനിടെ അഞ്ച്ഇടങ്ങളിലാണ് സ്ഥലംമാറ്റം നൽകിയത്. ഒടുവിൽ ആ ഡോക്ടറെ കഴിഞ്ഞ പൊതുസ്ഥലം മാറ്റപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ട്രിബ്യൂണലിൽ കേസും നടക്കുകയാണ്.

സ്ഥലം മാറ്റത്തിന് പ്രതിഫലം വീടിന് ടൈൽസ് ഇടാനുള്ള പണം?

താഴേതട്ടിൽ നിന്ന് ഫലയുകൾ മന്ത്രി ഓഫീസിലെത്തി ക്കഴിഞ്ഞാൽ ദിവസങ്ങളോളം അനങ്ങാതെ കിടക്കുന്ന സ്ഥിയാകുമ്പോഴാണ് ആവശ്യക്കാർ മന്ത്രി ഓഫീസിലേക്ക് നേരിട്ടെത്തുന്നത്. ഇങ്ങനെ എത്തുന്നവർ നേരെ ഈ വിരുതന്റെ മുന്നിലെത്തും. മുന്നിലെത്തുന്നവരുടെ ആവശ്യം മനസിലാക്കുന്നതിനുള്ള സാവകാശം പോലും എടുക്കാതെ ഉന്നത ഉദ്ദ്യോഗസ്ഥരെ പോലും ആട്ടിപായിക്കും. വീണ്ടും വീണ്ടും പിന്നാലെ നടന്നാൽ കാര്യം നടക്കാനുള്ള വഴിയും ഉപദേശിക്കും.

ഒരുവർഷം മുമ്പ് ഒരു പ്രമുഖ സംഘടനയിൽ ഉൾപ്പെട്ട കൊച്ചിയിലുള്ള രണ്ട് ഡോക്ടർമാരുടെ നിയമപ്രകാരമുള്ള സ്ഥലംമാറ്റത്തിന് പ്രതിഫലമായി ഇയാൾ ആവശ്യപ്പെട്ട് പണിനടക്കുന്ന വീടിന്റെ ടൈൽസ് ഇടാനുള്ള കാശായിരുന്നു. ഇഷ്ടക്കാരെ തിരികികയറ്റാൻ വേണ്ടി അർഹതപ്പെട്ടവനെ ചവിട്ടിമെതിക്കാനും ഇയാൾ്ക്ക് മടിയില്ല. ഭാര്യയ്ക്ക് സുഖിമില്ലാത്തതിനാൽ സ്വന്തം നാടായ വയനാട്ടിൽ ഒഴിഞ്ഞു കിടന്ന പോസ്റ്റിലേക്ക് നിയമം ചോദിച്ചെത്തിയ സീനിയർ ഡോക്ടറെ ഒന്നര വർഷമാണ് ഇയാൾ സെക്രട്ടറിയേറ്റ് കയറ്റി ഇറക്കിയത്.

വയനാട്ടിൽ ആശുപത്രി സ്ഥിlിചെയ്യുന്ന സ്ഥലത്ത എംഎ‍ൽഎയുടെ എതിർപ്പ് ചൂണ്ടികാട്ടിയായിരുന്നു ഇയാൾ നിയമനത്തെ എതിർത്തത്. എന്നാൽ പ്രമുഖ സംഘടനയുടെ ഭാരവാഹികൂടിയായ സീനിയർ ഡോക്ടർ എംഎ‍ൽഎയെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ കത്തുമായി വീണ്ടും അഡീ.പേഴ്സണൽ അസിസ്റ്റന്റിന്റെ മുന്നിലെത്തി. അപ്പോഴേക്കും മറ്റൊരാൾക്ക് ഇയാൾ നിയമനം നൽകുകയും ചെയ്തു.

ഐ.എ.എസുകാരൻ ഗറ്റ് ഔട്ട് അടിച്ചു, പാർട്ടിക്കാർക്കും അപ്രിയൻ?

ഈ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ തന്റെ അധികാരത്തിനപ്പുറം കടന്ന് ഇടപെടുന്ന ഇയാൾക്കെതിരെ ഉദ്യോഗസ്ഥർ പലവട്ടം എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഒരുവർഷം മുമ്പ് ആയുഷ് വകുപ്പിന്റെ സെക്രട്ടറി മന്ത്രിയുടെ സാന്നിധ്യയത്തിൽ ഇയാളെ ഗറ്റ് ഔട്ട് അടിച്ചിരുന്നു.

മന്ത്രി വിളിച്ചു ചേർത്ത ഉന്നതലയോഗത്തിൽ പ്രൈവറ്റ് സെക്രട്ടറിയെ പോലും മറികടന്ന് നിർദ്ദേശങ്ങൾ നൽകിയപ്പോഴാണ് ആയുഷ് സെക്രട്ടറി മന്ത്രിയുടെ സാന്നിധ്യയത്തിൽ ഇറങ്ങിപോകാൻ നിർദ്ദേശിച്ചത്. ഭരണകക്ഷി എംഎ‍ൽഎമാരെ പോലും വലയ്ക്കാൻ തുടങ്ങിയതോടെയാണ് ഇയാൾ പാർട്ടിക്കാരുടെ കണ്ണിലും കരടായത്.