- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും നിപ്പ വരാനുള്ള സാധ്യത വിദഗ്ദ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; നിപ്പയിൽ ആശങ്കയുടെ കാര്യമില്ല: പ്രതിരോധം ശരിയായ രീതിയിലെന്ന് കെ.കെ ശൈലജ
മട്ടന്നൂർ: കോഴിക്കോട് നിപ്പ വൈറസ് രോഗം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മട്ടന്നൂരിലെ സ്വവസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
വീണ്ടും നിപ്പ വരാനുള്ള സാധ്യത വിദഗ്ദ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുൻ ആരോഗ്യമന്ത്രി യായ കെ കെ ശൈലജ പറഞ്ഞു.നിപ്പ പടരാതിരിക്കാനായി കണ്ണൂരിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻപ് നിപ്പ പ്രതിരോധത്തിന് ഫലം ചെയ്തതു കൂട്ടായ പ്രവർത്തനമായിരുന്നു. 2018 ലെ നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘം തന്നെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത് അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ല.
ആരോഗ്യ വകുപ്പ് ശരിയായ രീതിയിലാണ് പ്രതിരോധം നടത്തുന്നത്. ഈ കാര്യത്തിൽ ആശങ്കയുടെ സാഹചര്യമില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ തുടരുന്ന ജാഗ്രത നിപ പടരാതിരിക്കാൻ ഗുണം ചെയ്യുമെന്നും ഭയപ്പെടെണ്ട സാഹചര്യമില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.