തിരുവനന്തപുരം; ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ നടക്കുന്ന സമരത്തിനിടെ വനിതാമാധ്യമപ്രർത്തകർക്കും അവരുടെ വാഹനങ്ങൾക്കും നേരെ വ്യാപക ആക്രമണം നടന്നിരുന്നു. റിറിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന ഉൾപ്പടെ നിരിവധി ദേശീയ വനിത മാധ്യമ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ അരോഗ്യമന്ത്രി കെ കെ ഷൈലജയോട് ആർണബ് തന്റെ ചർച്ചയിൽ പ്രതികരണം ആരാഞ്ഞു.

തന്റെ സ്ഥിരം നടപടി തുടർന്ന് മറുപടി പറയാൻ അനുവദിക്കാതിരുന്ന അർണബ് ഗോസ്വാമിക്കെതിരെ മന്ത്രി കടുത്ത നിലപാട് സ്വീകരിച്ചു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നു.തന്റെ സ്ഥാനപത്തിലെ മാധ്യമ പ്രവർത്തക അക്രമത്തിന് ഇരയാകുമ്പോൾ സർക്കാർ ഉറങ്ങുകയാണോ എന്നും, ഇതിന് സർക്കാരാണ് ഉത്തരവാദിയെന്നും അർണബ് വാദിച്ചു. തുടർന്ന് മറുപടി പറയാൻ ആരംഭിച്ച ഷൈലജയെ കേൾക്കാൻ അർണബ് തയ്യറായില്ല. ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടെ ഇരുന്നു. ഇതോടൊപ്പം മന്ത്രിയെ മറുപടി പറയാൻ അനുവദിച്ചതുമില്ല.

തുടർന്നാണ് ഇരുവരും തമ്മിൽ തൽസമയം വാഗ്വവാദം ആരംഭിച്ചത്. ചോദ്യം വിണ്ടും ആവർത്തിച്ചിട്ട് കാര്യമില്ലന്നും തനിക്ക് പറയാനുള്ളത് ആർണബ് ശാന്തമായി കേൾക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഭീഷണിയും ബഹുമാനക്കുറവും തന്നോട് വേണ്ടെന്നും പരിധി വിട്ട് തന്നോട് സംസാരിക്കരുത് എന്നും അർണബ് ആജ്ഞാപിച്ചു.

പൊലീസിന്റെ സാന്നിദ്ധ്യത്തിൽ എങ്ങനെയാണ് റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടർ ആക്രമിക്കപ്പെട്ടത് എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ബഹളത്തിനിടെ അർണബ് പറയുന്നുണ്ടായിരുന്നു. എന്നെ ശാന്തമാകാൻ താങ്കൾ പഠിപ്പിക്കേണ്ടെന്നും അർണബ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ താൻ പറയുന്നത് കേൾക്കാത്ത ആർണബിനോട് സംസാരിക്കാൻ താൻ തയ്യറാല്ലെന്ന് മന്ത്രി നിലപാട് എടുത്തു. ഒടുവിൽ മൈക്കുമായി ലൈവിൽ വന്ന റിപ്പോർട്ടറോട് മന്ത്രിക്ക് ഇറങ്ങിപ്പോകണമെന്ന് പറയേണ്ടി വന്നു.