- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ വിളിച്ചിട്ടും അമ്മാവൻ എടുത്തില്ല; അന്വേഷിച്ചെത്തിയ മരുമകൻ കണ്ടത് മരിച്ചു കിടന്ന അമ്മാവന് കാവൽ നിൽക്കുന്ന വളർത്തു നായയെ; അടിമാലിക്കാരുടെ മനസ്സിൽ നൊമ്പരമുയർത്തി ഉണ്ണിയുടെ കുര; റിട്ടേ എ എസ് ഐയുടെ മൃതദേഹത്തിന് കാവൽ നിന്നത് വളർത്തു നായ
അടിമാലി: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എഎസ്ഐ.യുടെ മൃതദേഹത്തിന് ഒരുദിവസം മുഴുവൻ വളർത്തുനായ കാവൽനിന്നു. അടിമാലി എസ്.എൻ. പടിയിൽ കൊന്നയ്ക്കൽ കെ.കെ. സോമനാ (67)ണ് വീട്ടിൽ മരിച്ചത്. മരുമകൻ എത്തുന്നതുവരെയാണ് വളർത്തുനായ 'ഉണ്ണി' മൃതദേഹത്തിന് കാവൽനിന്നത്.
ഫോൺവിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടർന്ന് ഉമേഷ് എത്തുമ്പോൾ ഗെയിറ്റിൽ ഉണ്ണിയെ കണ്ടു. ഉണ്ണി നയിച്ച വഴിയെ ഉമേഷ് ചെന്നെത്തിയത് ബാത്തുറൂമിൽ. നോക്കുമ്പോൾ ഉള്ളിൽ അന്വേഷിച്ച് എത്തിയ ആൾ ചലനമറ്റ് കിടക്കുന്നു. വിവരം അറയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കൂട്ടാക്കാതെ ഉണ്ണി. ഒരുവിധത്തിൽ ഉണ്ണിയെ മുറിക്കുള്ളിൽ കയറ്റി, ഉമേഷ് വാതിൽ പൂട്ടിയതോടെ പൊലീസിന് ആശ്വാസം. കൃത്യനിർവ്വഹണത്തിന് തടസം നേരിട്ടത് ഒരു മണിക്കൂറോളം.
ശനിയാഴ്ച വൈകീട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിലേക്ക് വിളിച്ചു. എന്നാൽ, എടുത്തില്ല. ഈ സമയം വളർത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു. ഞായറാഴ്ചയും ഫോൺ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എൻ. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ ഉണ്ടായിരുന്നു. ഉകൂടുതൽ ആളുകൾ എത്തിയതോടെ വളർത്തുനായ ആരേയും വീട്ടിൽ കയറ്റാതായി. ഒടുവിൽ നാട്ടുകാരും പൊലീസും സ്ഥലത്തുനിന്നും മാറി. ഉമേഷ് തനിയെ എത്തിയപ്പോൾ വളർത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് മാറ്റി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 10 വർഷമായി സോമനോടൊപ്പം ഈ വളർത്തുനായയുണ്ട്. ഗീതയാണ് സോമന്റെ ഭാര്യ. മകൾ: മോനിഷ.
വീടിന്റെ ഗെയിറ്റിൽ ഉമേഷ് എത്തിയപ്പോഴേയ്ക്കും സോമന്റെ വളർത്തുനായ ഉണ്ണി ഉള്ളിൽ നിന്നും കുരച്ചുകൊണ്ട് ഓടി എത്തി. ഉടൻ നായ പിൻതിരിഞ്ഞ് നടക്കാൻ തുടങ്ങി. പിന്നാലെ ഉമേഷും. ഉണ്ണി ചെന്ന് നിന്നത് ബാത്തുറൂമിന്റെ മുന്നിലായിരുന്നു. ഉമേഷ് നോക്കുമ്പോൾ സോമൻ ഉള്ളിൽ അനക്കമില്ലാത്ത അവസ്ഥയിൽ കിടക്കുന്നത് കണ്ടു. ഉടൻ ഉമേഷ് വിവരം അടിമാലി പൊലീസിൽ അറയിച്ചു. താമസിയാതെ പൊലീസ് സംഘം സ്ഥലത്തെത്തി.വിവരമറിഞ്ഞ് നാട്ടുകാരും എത്തിയിരുന്നു.ആൾക്കൂട്ടത്തെ കണ്ടതോടെ ഉണ്ണി അക്രസക്തനായി.ഗെയിറ്റ് കടക്കാൻ ശ്രമിച്ചപ്പോൾ കുരച്ചു, ചാടി എത്തിയതോടെ ,അപകടം തിരിച്ചറിഞ്ഞ് പൊലീസ് സംഘം പിൻവാങ്ങി. ഉമേഷിനെയും ഇടക്ക് അടുപ്പിച്ചില്ല. പിന്നീട് സ്വഭാവം മാറി.
വീടിന്റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്.വീട്ടിൽ നിന്നും നായ നിർത്താതെ കുരച്ചിരുന്നെന്ന് പരിസരവാസികൾ പൊലീസിനെ അറയിച്ചിട്ടുണ്ട്. ഹൃദയ സ്തംഭനത്തെത്തുടർന്നുള്ള മരണം ആകാമെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ഉണ്ണയും സോമനുമായി വല്ലാത്തൊരു ആത്മബന്ധം നിലനിന്നിരുന്നെന്നാണ് അടുപ്പക്കാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.
പുറമെ നിന്നെത്തുന്നവരെ സോമന്റെ അനുമതി ലഭിക്കും വരെ ഉണ്ണി വീടനക്ക് പ്രവേശിപ്പിക്കാറില്ല.ഇത് അറിയാവുന്നതിനാൽ അടുപ്പക്കാർ പോലും സോമന്റെ വീട്ടിൽ വല്ലപ്പോഴും മാത്രമെ എത്താറുള്ളു.ഗീതയാണ് ഭാര്യ. മോനിഷ ഏക മകൾ.
മറുനാടന് മലയാളി ലേഖകന്.