- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.കെ.ബി സ്പോർട്സ് ക്ലബ്ബിന് നവനേതൃത്വം; തോമസ് ജേക്കബ് അരീക്കര പ്രസിഡന്റ്
കുവൈത്ത് സിറ്റി: അബ്ബാസ്സിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 26 ന് ചേർന്ന കെ കെ ബി വാർഷിക ജനറൽബോഡി യോഗത്തിൽ 2017-2018 വർഷത്തേക്കുള്ള കെ.കെ.ബി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തോമസ് ജേക്കബ്ബ് അരീക്കര ,സെക്രട്ടറിയായി ബിനോ ജോർജ്ജ് പയ്യാവൂർ, ട്രഷറാർ ആയി രെഞ്ജു ജോൺ കരിപ്പാടം, P R O ആയി ബിനോയി മുട്ടം എന്നിവരേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. കെ.കെ.ബി പ്രസിഡന്റ് രെഞ്ചു തോമസ് ഉദ്ഘാടനം നിർവഹിച്ച ജനറൽ ബോഡിയിൽ സെക്രട്ടറി മനു ജോസ് സ്വാഗതവും മെജിത്ത് ജേക്കബ്ബ്, ബിനോയി ജോൺ എന്നിവർ ആശംസയും നേർന്നു.ശബ്ദ വിസ്മയം കൊണ്ട് വടംവലി രംഗത്ത് അവിസ്മരണീയമായ പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന അവാസ് കടവല്ലൂരിനെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. കുവൈറ്റിലെ സീസണിലെ രണ്ടു മൽസരങ്ങളിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്‌ച്ച വച്ച ക്ലബ്ബിലെ എല്ലാ വലിക്കാരേയും ചടങ്ങിൽ മെഡൽ നൽകി ആദരിച്ചു. പുതിയ ഭരണസമിതി സ്ഥാനമേറ്റെടുക്കുകയും തോമസ് അരീക്കര മുന്നോട്ടുള്ള കെ കെ ബി യുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുയേയും സഹകരണങ്ങൾ ആവശ്യപ്പെടുകയും തുടർന്നു
കുവൈത്ത് സിറ്റി: അബ്ബാസ്സിയ ഹൈഡേൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 26 ന് ചേർന്ന കെ കെ ബി വാർഷിക ജനറൽബോഡി യോഗത്തിൽ 2017-2018 വർഷത്തേക്കുള്ള കെ.കെ.ബി ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി തോമസ് ജേക്കബ്ബ് അരീക്കര ,സെക്രട്ടറിയായി ബിനോ ജോർജ്ജ് പയ്യാവൂർ, ട്രഷറാർ ആയി രെഞ്ജു ജോൺ കരിപ്പാടം, P R O ആയി ബിനോയി മുട്ടം എന്നിവരേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. കെ.കെ.ബി പ്രസിഡന്റ് രെഞ്ചു തോമസ് ഉദ്ഘാടനം നിർവഹിച്ച ജനറൽ ബോഡിയിൽ സെക്രട്ടറി മനു ജോസ് സ്വാഗതവും മെജിത്ത് ജേക്കബ്ബ്, ബിനോയി ജോൺ എന്നിവർ ആശംസയും നേർന്നു.ശബ്ദ വിസ്മയം കൊണ്ട് വടംവലി രംഗത്ത് അവിസ്മരണീയമായ പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന അവാസ് കടവല്ലൂരിനെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.
കുവൈറ്റിലെ സീസണിലെ രണ്ടു മൽസരങ്ങളിലും പങ്കെടുത്ത് മികച്ച പ്രകടനം കാഴ്‌ച്ച വച്ച ക്ലബ്ബിലെ എല്ലാ വലിക്കാരേയും ചടങ്ങിൽ മെഡൽ നൽകി ആദരിച്ചു. പുതിയ ഭരണസമിതി സ്ഥാനമേറ്റെടുക്കുകയും തോമസ് അരീക്കര മുന്നോട്ടുള്ള കെ കെ ബി യുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുയേയും സഹകരണങ്ങൾ ആവശ്യപ്പെടുകയും തുടർന്നുള്ള കെ കെ ബി യുടെ വളർച്ചയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അംഗങ്ങളിൽ നിന്നും സ്വീകരിക്കുകയും ചെയ്തു.
ഡിലൈറ്റ് ഓർക്കസ്ട്ര നടത്തിയ സംഗീത വിരുന്നും സ്വാദിഷ്ടമായ സദ്യയ്ക്കും ശേഷമാണ് യോഗം അവസാനിച്ചത്. ജോബി കുളക്കാട്ട് ചടങ്ങുകൾ നിയന്ത്രിക്കുകയും ബിനു ജോസഫ് നന്ദിയും പറഞ്ഞു.