ളരെ സമാധാന പരമായി ലഖുലേഖ വിതരണം ചെയ്യുകയായിരുന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക്ക് വിഷന്റെ 40 തോളം പ്രവർത്തകരെ യാതൊരു കാരണവും ഇല്ലാതെ സംഘ് പരിവാറിന്റെ ആളുകൾ സംഘം ചേർന്ന് വളരെ ക്രൂരമായി അക്രമിച്ച് പൊലീസിൽ ഏൽപ്പിക്കുകയും , സംഘ് പരിവാറിന്റെ നിർദ്ധേശ അനുസരണം ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കാനായി കുവൈത്തിലെ മുഖ്യധാര സംഘടനകളായ കെ.കെ.എം ഏ , കെ.കെ.എം.സി.സി, കെ.ഐ.ജി , കല കുവൈത്ത്, ഒ. ഐ.സി.സി. ഇന്ത്യൻ ഇസ്ലാഹീ സെന്റർ, സുന്നി കൗൺസിൽ , കേരളാ അസോസിയേഷൻ എന്നീ സംഘടനാ നേതാക്കന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് (ഇന്ന് ) ഓഗസ്റ്റ് 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫർവാനിയ മെട്രോ ക്ലിനിക്ക് ഹാളിൽ വെച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതായി കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

സന്ദർശനാർഥം കുവൈത്തിൽ എത്തിച്ചേർന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കറ്റ് ഫൈസൽ ബാബു സംഗമം ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ ഭരണ ഘടനയോടും , മതേതര വിശ്വാസത്തോടും കൂറുള്ള മുഴുവൻ ജനാധിപത്യ വിശ്വാസികളേയും ഈ പ്രതിഷേധ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .