അബ്ബാസിയ : കുവൈറ്റ് കേരളാ ഇസ് ലാഹി സെന്റർ ഇസ് ലാം നിർഭയത്വത്തിന്റെ മതം എന്ന തലകെട്ടോടു കൂടി ഫെബ്രുവരി 23 മുതൽ 26 വരെ ഫർവാനിയയിൻ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാർ ന്റെ ഭാഗമായി അബ്ബാസിയ വെസ്റ്റ് യൂനിറ്റ് പ്രചരണ സമ്മേളനം സംഘടിപ്പിച്ചു.

പ്രചരണ കിറ്റ് ഉൽഘാടനം ഇസ് ലാഹി സെന്റർ പ്രസിഡന്റെ പിഎൻ അബ്ദുൽ ലത്തീഫ് മദനി നോർക്ക വെൽഫയർ ബോഡ് മെംബറും ഒഐസിസി പ്രസിഡന്റ മായ വർഗ്ഗീസ് വ്യത്യക്കുളങ്ങരക്ക് പ്രചരണ കിറ്റ് നൽകി കൊണ്ട് നിർവഹിച്ചു, കൂപ്പൺ ഉൽഘാടനം സെന്റർ ജനറൽ സെക്രട്ടറി ടി പി . അബ്ദുൽ അസീസ് ഒ ആലിക്കോഴക്ക് നൽകി നിർവ്വഹിച്ചു.

യൂനിറ്റ് പ്രസിഡന്റെ മുദാർ കണ്ണു അദ്ധ്യക്ഷത വഹിച്ചു പി എൻ അബ്ദുൽ ലത്തീഫ് മദനി സെമിനാർ പരിചയപ്പെടുത്തി, റിയാസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി വർഗ്ഗീസ് പുതുക്കുളങ്ങര , ഫാറൂഖ് ഹമദാനി കെ എം സി സി , മുനീർ തുരുത്തി കെ കെ എം എ, ഫൈസ്വാദ് സ്വലാഹി എന്നിവർ സംസാരിച്ചു , ഹാറൂൺ അബ്ദുൽ അസീസ് , റഫീക്ക് അബൂബക്കർ , ടി പി അൻവർ എന്നിവർ പ്രീ സീഡിയം നിയന്ത്രിച്ചു . ജിഷാദ് വിവി സ്വാഗതവും ഹിറാഷ് പയ്യോയി നന്ദിയും പറഞ്ഞു.