ഖുർത്തുബ: കുവൈറ്റ് കേരളാ ഇസ് ലാഹി സെന്റർ 2017 കമ്മറ്റി നിലവിൽ വന്നു ഖുർത്തു ബജം ഹിയത്ത് ഇഹ്യാ തുറാസ് ഇസ് ലാമി ഓഡിറ്റോറിയത്തിൽ ചേർന്ന പുതിയ ജനറൽ കൗസിൽ പി എൻ അബ്ദുൽ ലത്തീഫ് മദനി പ്രസിഡന്റ, ടി പി അബ്ദുൽ അസീസ് ജനറൽ സെക്രട്ടറിയും, എ എം അബ്ദുസമദ് വൈപ്രസിഡന്റ, കെ സി അബ്ദുൽ ലത്തീഫ് ഫിനാൻസ് സെക്രട്ടറിയും സെക്കീർ കെ എ ജോയിൻ സെക്രട്ടറിയുമായി 2017 ലെ പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.

നേരത്തേ ചേർന്ന ജനറൽ കൗൺസിൽ സമാപന യോഗത്തിൽ ജനറൽ സെക്രട്ടറി 2016 വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ഫിനാൻസ് സെക്രട്ടറി സാബത്തിക റിപ്പോർട്ടും , ഓർഗനൈസിങ് സെക്രട്ടറി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ഇസ് ലാഹി സെന്ററിന്റെ സോഷ്യൽ വെൽഫയർ വിഭാഗത്തിനു കീഴിൽ സക്കാത്ത് സെൽ , സ്വാന്തനം റിലീഫ് , സ്‌കൂൾ കിറ്റ് , പെരുന്നാൾ പുതുവസ്ത്രവിതരണം , ഇഫ്താർ കിറ്റ് , സ്‌പെഷൽ റിലീഫ് തുടങ്ങിയ പദ്ധതികളിലൂടെ ഒരു കോടിയിൽപരം രൂപയുടെ സാമൂഹികക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുകയും സ്വയം തൊഴിൽ പദ്ധതി ചികിത്സ സ്‌കോളർഷിപ്പ് ഭവന നിർമ്മാണം കാശ്വാസം തുടങ്ങിയ വക്കാണ് സക്കാത്ത് വിതരണത്തിൽ മുൻഗണന നൽകിയത്. കഴിഞ്ഞ വർഷം ചികൽസ (117) , സ്വയംതൊഴിൽ (47) , കടാശ്വാസം (34) ,നിർദ്ധന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് (33) ,ഭവന നിർമ്മാണം സാന്തനം പദ്ധതികളിലൂടെ രണ്ട് വീട് പൂർണ്ണമായും (72) വീട് ഭാഗികമായും സഹായം നൽകുകയുണ്ടായി.

കൂടാതെ കുവൈറ്റിലും കേരളത്തിലും സംഘടിത ബലി മാംസ വിതരണവും നടത്തുകയുണ്ടായിസെന്റർ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഫഹാഹീൽ , സാൽമിയ , ഫർവാനിയ , അബ്ബാസിയ , ജഹ്‌റ എന്നീ സ്ഥലങ്ങളിൽ മദ്രസ്സകൾ നടന്നുവരുന്നു കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖുർത്തു ബയിൽ വച്ച് കുവൈറ്റിലെ കൗമാര വിദ്യാർത്ഥികൾക്ക് വേണ്ടി ദ്വിദിന സമ്മേളനം 'അറിവ് സമാധാനത്തിന്' ഇസ് കോൺ 2016 സംഘടിപ്പിക്കുകയുണ്ടായി.സമ്മേളനത്തിൽ കുവൈറ്റിന് അകത്തും പുറത്തും നിന്നുള്ള പണ്ഡിതന്മ്മാരും വിദ്യാഭാസ വിവക്ഷകന്മ്മാരും പങ്കെടുക്കുകയുണ്ടായി. ൂടാതെ മദ്രസ്സാ ഡേ സ്‌പോർട്ട് സ് ഡേ എന്നിവയും സംഘടിപ്പിക്കുകയുണ്ടായി ദഅവാ വകുപ്പിനു കീഴിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ 12 മലയാള ഖുത്തുബ നടന്നു വരുന്നു .

പ്രഫഷനൽ രംഗത്ത് ജോലി ചെയ്യുന്ന ആളുകളെ സംഘടിപ്പിച്ച് കൊണ്ട് ഫോക്കസ് മീറ്റ് സംഘടിപ്പിക്കുകയുണ്ടായി കൂടാതെ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ റമദാനിൽ ഇഫ്താർ മീറ്റുകളും 2016 ഫെബ്രുവരിയിൽ മൂന്ന് ദിവസം നീണ്ടു നിന്ന ഖുർആൻ എക്‌സ്‌പോഴും സംഘടിപ്പിക്കുകയുണ്ടായി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഖുർആൻ ഹദീസ് പഠന ക്ലാസ്സുകൾ നടന്നുവരുന്നു . സെന്റെർ കഴിഞ്ഞ വർഷത്തിൽ പത്തു ട്രിപ്പുകളിലായി 300ൽ കൂടുതൽ ആളുകൾക്ക് ഉംറ നിർവ്വഹിക്കുവാനായി അവസരം ഒരുക്കുന്നതോടൊപ്പം 50 ഓളം ആളുകൾക്ക് സൗജന്യ മായും ഉംറ നിർവ്വഹിക്കുവാനുള്ള അവസരവും നൽകുകയുണ്ടായി.

വിസ്ഡം റൂട്ട്‌സിന്റെ ഭാഗമായി ഒരു ലക്ഷത്തോളം മലയാളികളുടെയും മലയാളികൾ അല്ലാത്തവരുടെയും വീടുകൾ സന്ദർശിക്കുകയും ഇസ് ലാമിന്റെ സന്ദേശം അടങ്ങിയ ബുക്‌സുകളും ലഘുലേ ഘകളും വിതരണം ചെയ്യുകയും ചെയ്തു. ആട്‌സ് ഫെസ്റ്റ് , ഫുഡ്‌ബോൾ ടൂർണമെന്റ , ബോളിബോൾ ടൂർണമെന്റ , ഈദ്പിക് നിക് , ഫർഹ , സ്‌പോട്‌സ് മീറ്റ് , കൂടാതെ പീസ് റേഡിയോ , കിയാസ് കോ എന്നിവയും സെന്ററിനു കീഴിൽ പ്രവർത്തിച്ചുവരുന്നു. 2017 വർഷത്തേക്കുള്ള ഭാരവാഹി കളുടെ തെരഞ്ഞടുപ്പ് റിട്ടേണിങ് ഓഫീസർമാരായ മുദാർ കണ്ണു , മുജീബ് റഹ്മാൻ , അസീസ് നരക്കോട് എന്നിവർ നിയന്ത്രിച്ചു.

പുതുതായി തെരഞ്ഞെടുത്ത വകുപ്പ് സെക്രട്ടറി മ്മാരും അസ്സിസ്റ്റ് ന്റെ സെക്രട്ടറിമാരുംകെ സി ലത്തീഫ് , ജെലാലുദ്ധീൻ മുസ്സ (ഫിനാൻസ്) , സി പി അസീസ് , സ്വാലിഹ് സുബൈർ (ഓർഗ്ഗനൈസിങ്) , എൻ കെ അബ്ദുസ്സലാം , സിദ്ധീഖ് ഫാറൂഖി (ദഅവ) , ഹാറൂൺ അബ്ദുൽ അസീസ് , ഹഫീസ് (സോഷ്യൽ വെൽഫയർ ) , സുനാഷ് ശുക്കൂർ , നജ്മൽ ഹംസ (വിദ്യാഭ്യാസം) , അസീസ് നരക്കോട് , സുബിൻ യൂസഫ് (ഖ്യൂ എച്ച് എൽ സി ) , ടി പി അൻവർ , ഉസൈമത്ത് (പബ്ലിക്ക് റിലേഷൻ) , ഇംത്തിയാസ് എൻ എം , മുസ്തഫ പാടൂർ (പബ്ലിക്കേഷൻ) , അസ്ഹർ അത്തേരി , സ്വാലിഹ് ( വിസ്ഡം റൂട്സ് ) , ഷബീർ ഷാലിമാൽ , ഹബീബ് പി കെ (ഐ ടി ) , ഷാജു പൊന്നാനി , സഫറുദ്ധീൻ (പബ്ലിസിറ്റി) , അബൂബക്കർ കോയ , ഷാജു ചെംനാട് (ക്രിയേറ്റിവിറ്റി) , റഫീക്ക് അബൂബക്കർ , സഊദ് കോഴിക്കോട് ( ഹജ്ജ് ഉംറ )