കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപറമ്പ് ഗ്രീൻവാലി ക്യാമ്പസിൽ പുതിയ അധ്യയന വർഷത്തിൽ ആരംഭിക്കുന്ന നൂതന വിദ്യാഭ്യാസ സ്ഥാപനമായ അക്കാദമി ഓഫ് എക്സലൻ പ്രവേശന പരീക്ഷ -ഗെറ്റ് 2017-മെയ് അഞ്ചിന് കേരളത്തിലും, വിവിധ ജി.സി.സി. രാജ്യങ്ങളിലും നടക്കും.

ഗുണമേന്മയുള്ള ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് തുടങ്ങുന്ന സ്ഥാപനത്തിൽ നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് താമസസൗകര്യത്തോടു കൂടിയുള്ള പഠനരീതിയാണ് ഒരുക്കിയിട്ടുള്ളത്. പുതുതലമുറയെ രാജ്യത്തോടും സമൂഹത്തോടും കൂറും പ്രതിബദ്ധതയുമുള്ളവരുമാക്കി മാറ്റുക, ലോക സമൂഹത്തിന് നാശം വിതക്കുന്ന പ്രതിലോമചിന്തകളെ ആശയപരമായി പ്രധിരോധിക്കാൻ കെൽപുള്ള അക്കാദമിക വിദഗ്ധരെ വളർത്തിയെടുക്കുക, കഴിവുള്ള കുട്ടികളെ കണ്ടെത്തി നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നൈസർഗിക ശേഷി പരിപോഷിപ്പിക്കുക,ദേശീയ - അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുക, ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികൾ നേതൃത്വം നൽകുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, കായിക പരിശീലനം തുടങ്ങിയവ അക്കാദമിയുടെ പ്രത്യേകതകളാണ്. ്രപമുഖ കരിയർ - അക്കാദമിക മാർഗ്ഗ നിർദ്ദേശ കൂട്ടായ്മയായ, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്പെയർ എഡ്യുക്കേഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുത്.

കുവൈത്തിൽരാവിലെ 8.30 മുതൽ 10.30 വരെയാണ് പരീക്ഷ സമയം ഈ വർഷം 4 ക്ലാസ്സ് പാസ്സായ ആൺകുട്ടികൾക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ www.greenvalleycampus.org എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 009659499564 /greenvalleyaoe@gmail.com