- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാമത് ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസ് നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ ഖുർതുബയിൽ
കുവൈത്ത്: 'അറിവ് സമാധാനത്തിന്' എന്ന പ്രമേയവുമായി കുവൈത്ത് കേരള ഇസ് ലാഹി സെന്റർ കുവൈത്ത് ഔഖാഫ് മന്ത്രാലയം സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ 'ഇസ്‌കോൺ 2017' ആറാമത് ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസ് നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ ഖുർതുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അൽ ഇസ് ലാമി ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി നടക്കും. അറിവ് നേടുന്നതിന്റെ ആത്യന്തിക ലക്ഷ്യം ലോകത്തിന് സമാധാനവും സഹിഷ്ണുതയും പ്രധാനം ചെയ്യുകയാണ്. വിദ്വേഷത്തിന്റെയും വർഗീയതയുടെയും സന്ദേശങ്ങൾ അറിവില്ലായ്മയിൽ നിന്നുമാണ് ഉൽഭവിക്കുന്നത്. മനുഷ്യ സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങളാണ് മതദർശനങ്ങൾ ലോകത്തിന് നൽകിയിട്ടുള്ളത്. ആ ദർശനങ്ങളെയും പ്രമാണങ്ങളെയും കൈ വെടിഞ്ഞ കപട മതവിശ്വാസികളും, അതിനെ ദുർവ്യാഖ്യാനിക്കുന്നവരും രാഷട്രീയ ലാഭങ്ങൾക്കായി ലാക്കാക്കുന്നവരുമാണ് വിദ്വേഷത്തിന്റെ വിഷം ലോകത്ത് നിറക്കാൻ ശ്രമിക്കുന്നത്. മതങ്ങളെയും മതദർശനങ്ങളെയും ഭീകരമാക്കി ചിത്രീകരിക്കുന്ന തീവ്രവാദ ഭീകരവാദ ശക്തികളെ സമൂഹം ശരിയാവണ്ണം തിരിച്ചറിയേണ്ട
കുവൈത്ത്: 'അറിവ് സമാധാനത്തിന്' എന്ന പ്രമേയവുമായി കുവൈത്ത് കേരള ഇസ് ലാഹി സെന്റർ കുവൈത്ത് ഔഖാഫ് മന്ത്രാലയം സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ 'ഇസ്‌കോൺ 2017' ആറാമത് ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസ് നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ ഖുർതുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അൽ ഇസ് ലാമി ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി നടക്കും.
അറിവ് നേടുന്നതിന്റെ ആത്യന്തിക ലക്ഷ്യം ലോകത്തിന് സമാധാനവും സഹിഷ്ണുതയും പ്രധാനം ചെയ്യുകയാണ്. വിദ്വേഷത്തിന്റെയും വർഗീയതയുടെയും സന്ദേശങ്ങൾ അറിവില്ലായ്മയിൽ നിന്നുമാണ് ഉൽഭവിക്കുന്നത്. മനുഷ്യ സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങളാണ് മതദർശനങ്ങൾ ലോകത്തിന് നൽകിയിട്ടുള്ളത്. ആ ദർശനങ്ങളെയും പ്രമാണങ്ങളെയും കൈ വെടിഞ്ഞ കപട മതവിശ്വാസികളും, അതിനെ ദുർവ്യാഖ്യാനിക്കുന്നവരും രാഷട്രീയ ലാഭങ്ങൾക്കായി ലാക്കാക്കുന്നവരുമാണ് വിദ്വേഷത്തിന്റെ വിഷം ലോകത്ത് നിറക്കാൻ ശ്രമിക്കുന്നത്.
മതങ്ങളെയും മതദർശനങ്ങളെയും ഭീകരമാക്കി ചിത്രീകരിക്കുന്ന തീവ്രവാദ ഭീകരവാദ ശക്തികളെ സമൂഹം ശരിയാവണ്ണം തിരിച്ചറിയേണ്ടതുണ്ട്. മുസ്ലിം ലോകത്തിന്റെ നേതാവായി സ്വയം അവരോധിക്കപ്പെട്ട ബഗ്ദാദിക്കും സംഘത്തിനും പിന്നിൽ സയണിസ്റ്റ് ശക്തികളാന്നെന്ന യാഥാർത്ഥ്യം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. സയണിസ്റ്റ് ശക്തികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഐ എസ് തന്ത്രം മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ നാശോന്മുഖമാക്കുവാനും യഥാർത്ഥ മതത്തിന്റെ മുഖത്തെ ലോകത്തിന്റെ മുന്നിൽ വികൃതമാക്കുവാനും ലക്ഷ്യം വെച്ചുള്ളതുമാണ്.
ഇത്തരം ഇരുട്ടിന്റെ ശക്തികളെ തുറന്നു കാണിക്കുന്നതോടൊപ്പം സമൂഹത്തിന് വെളിച്ചം പകരുവാൻ യഥാർത്ഥ അറിവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതിന്റെ പ്രചാരണമാണ് ഈ സമ്മേളനം ഭാവിതലമുറയായ വിദ്യാർത്ഥികളിലൂടെ ലക്ഷ്യമാക്കുന്നത്. എപ്പോഴും വഴി തെറ്റാൻ സാധ്യതയുള്ളതും എന്നാൽ ശരിയായ ദിശാബോധം ലഭിക്കുന്നതിലൂടെ സമൂഹ ഭാവി ഭദ്രമാക്കാൻ ഉതകുന്നതുമായ കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികളെ പ്രത്യേകം സംഘടിപ്പിച്ച് അവർക്ക് ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ വൈജ്ഞാനിക പരിശീലനം നൽകുക എന്നതാണ് ഇസ്‌കോൺ മുഖ്യമായും ലക്ഷ്യം വെക്കുന്നത്.
സമ്മേളനത്തിന്റെ ഒന്നാം ദിനമായ നവംബർ 30 വ്യാഴാഴ്ച രാവിലെ 8:30 ന് പ്രധാന വേദിയിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിൽ The biggest Triumph-Success in Akhira എന്ന വിഷയത്തിൽ Zaid Khalid Pattel (Chairman and Md iPlus TV), End of life, a New biginig എന്ന വിഷയത്തിൽ ഹസൻ താഹ (Faealty, Ties Centre, Kuwait ), മനാനായ പ്രവാചകൻ നമ്മുടെ വഴികാട്ടി എന്ന വിഷയത്തിൽ അബ്ദുൽ റഷീദ് കുട്ടമ്പൂർ, ആത്മനിയന്ത്രണം എന്ന വിഷയത്തിൽ ടി.കെ അഷറഫ്, വിജയത്തിന്റെ താക്കോൽ എന്ന വിഷയത്തിൽ താജുദ്ദീൻ സലാഹി, അറിവ് സമാധാനത്തിന് എന്ന വിഷയത്തിൽ അഷ്‌കർ സലഫി എന്നിവരും നോൺ മലയാളികൾക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിക്കുന്ന വേദി രണ്ടിൽ Our menter, The great prophet (Br.Zaid Khalid Pattel ), The key to Success (Abdul Rasheed Kuttambur), Knowedge for peace ( Zaid Pattel ) എന്നിവർ ക്ലാസുകൾ നൽകുന്നതാണ്.
കൂടാതെ പൊതു വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിന് പ്രത്യേക Question & Answer Session ഉം ഉണ്ടായിരിക്കുന്നതാണ്.
രണ്ടാം ദിവസം വെള്ളിയാഴ്‌ച്ച വൈകുന്നേരം 3.30 ന് പ്രധാന വേദിയിൽ 'മക്കൾ നന്നാകുന്നതിൽ മാതാപിതാക്കളുടെ പങ്ക് ' എന്ന വിഷയത്തിലുള്ള രക്ഷിതാക്കളുടെ സംഗമത്തിൽ വിദ്യാഭ്യാസ മത രംഗത്തെ പ്രഗൽഭർ പങ്കെടുക്കുന്നു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ അബ്ദുൽ റഷീദ് കുട്ടമ്പൂർ വിഷയം അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേള നത്തിൽ 'മടങ്ങുക സ്രഷ്ടാവിലേക്ക് ' എന്ന വിഷയത്തിൽ താജുദ്ദീൻ സ്വലാഹി (ഡയരക്ടർ പീസ് റേഡിയോ) പ്രഭാഷണം നടത്തും. 'ആനുകാലിക മുസ്ലിം സമൂഹം പ്രമാണങ്ങളുടെ വെളിച്ചത്തിൽ' എന്ന വിഷയത്തിൽ ടി.കെ അഷ്‌റഫ് (ജനറൽ കണവീനർ, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ) മുഖ്യ പ്രഭാഷണം നടത്തും.
ജാതിമതഭേതമന്യേ മുഴുവൻ മലയാളികളെയും പൊതുസമ്മേളനത്തിലേക്ക് പ്രതീക്ഷിക്കുന്നു .
*സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റ് അതിഥികൾ*
1. ഖാലിദ് ബൂ ഗൈസ് (Aടst.under secretary, Islamic cultural Affairs, Ministry of Auqaf Kuwait)
2. റൂമി മാതർ അൽ റൂമി (Director of the Department, Masjid Alkabeer, Ministry of Auqaf Kuwait)
3. താരിഖ് സാമി സുൽത്വാൻ അൽ ഈസ (Chairman, Ihyauthuras Al Islami)
4. ഫലാഹ് ഖാലിദ് അൽ മുതൈരി (Director of the Department, The continent of India, Ihyauthuras Al Islami)
5. ശൈഖ് യൂസുഫ് അൽ ശുഐബ് (Monitor of the Department of community, Masjid Alkabeer, Ministry of Auqaf Kuwait)
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ*
1. പി. എൻ അബ്ദുല്ലത്തീഫ് മദനി ( ചെയർമാൻ, സ്വാഗത സംഘം)
2. എ.എം. അബ്ദുസ്സമദ് ( വൈസ് ചെയർമാൻ, സ്വാഗത സംഘം)
3. സക്കീർ കെയിലാണ്ടി ( ജനറൽ കൺവീനർ, സ്വാഗത സംഘം)
4. സുനാഷ് ശുക്കൂർ ( കൺവീനർ, സ്വാഗത സംഘം)
5. സി.പി. അബ്ദുൽ അസീസ് (കെ.കെ.ഐ.സി ഓർഗനൈസിങ് സെക്രട്ടറി)
6. സ്വാലിഹ് ഇബ്രാഹീം ( കൺവീനർ, പ്രോഗ്രാം)
7. ടി.പി. അൻവർ (കൺവീനർ, പബ്ലിക് റിലേഷൻ)