സാൽമിയ: കുവൈത്ത് കേരളാ ഇസ്ലാഹി സെന്റർ ''ഇസ്ലാം നിർഭയത്വത്തിന്റെ മതം'' എന്ന പ്രമേയത്തിൽ ഫെബ്രുവരി 23 മുതൽ 26വരെ ഫർവാനിയയിൽ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാറിന്റെ സാൽമിയ യൂനിറ്റ് പ്രചാരണ സമ്മേളനം പി.എൻ.അബ്ദുറഹ് മാൻ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ഇസ് ലാഹി സെന്റർ ഓർഗനൈസിങ് സിക്രട്ടറി സി.പി.അബ്ദുൽ അസീസ് സെമിനാർ പരിചയപ്പെടുത്തി. സെമിനാറിന്റെ ഭാഗമായി പുറത്തിറക്കിയ കിറ്റ് സാൽമിയ ഏരിയ സെമിനാർ പ്രചാരണ കമ്മിറ്റി ചെയർമാൻ ഫവാസ് മൂസകുട്ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂരിന് നൽകി നിർവഹിച്ചു. സുബൈർ കൊടുവള്ളി (കെ.കെ.എം.സി.സി), ഖാലിദ് കുന്പ്ര(കെ.കെ.എം.എ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

നാട്ടിൽ നിന്നും കുവൈത്തിൽ സന്ദർശനത്തിനെത്തിയ യുവപ്രഭാഷകൻ മുഹമ്മദ് റിയാസ് സ്വലാഹി തളിപ്പറന്പ് സെമിനാർ പ്രമേയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് അസ്‌ലം കാപ്പാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മെഹബൂബ് നടമ്മൽ സ്വാഗതവും ഉമർ ബിൻ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.