കബ്ദ് : കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ ക്രിയേറ്റി വിറ്റി വകുപ്പിന് കീഴിൽ അബ്ബാ സിയ വെസ്റ്റ് യൂനിറ്റ് കബ്ദിൽ വെച്ച് പിക്‌നിക് സംഘടിപ്പിച്ചു. യൂണിറ്റ് ക്രിയേറ്റിവിറ്റി സെക്രട്ടറി മമ്മു വടകര നേതൃത്വം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷൻ മ്മാർക്കുമായി പ്രത്യേകം പ്രത്യേകം കലാ കായിക വിനോദ പരിപാടികൾ നടത്തുകയുണ്ടായി.

ഹിറാഷ് പയ്യോളി, മിൻ ഷാദ്, നൗഷാദ് കൊലം , ഷാജി തൃശ്ശൂർ , ജയ്‌സൽ പടിക്കൽ , റഫീക്ക് കണ്ണുക്കര , ഹാറൂൺ അബുൽ അസീസ് , സാലിഹ് പറവൂർ , സ്വാലിഹ് സുബൈർ , ജൗഹർ കാലിക്കറ്റ് , വിവി ജിഹാദ് എന്നിവർ വ്യത്യസ്ഥ പരിപാടി കളിൽ പങ്കെടുക്കുകയുണ്ടായി.

സ്ത്രീകളുടെ ഭാഗത്ത് നടന്ന വിനോദ പരിപാടിക്ക് ഷെരീഫ ഷിഹാബ് നേത്രത്യം നൽകി .ഫിറോസ് തൃശ്ശൂർ പ്രബന്ധമവതരിപ്പിച്ചു സംസാരിച്ചു.സെന്റർജനറൽ സെക്രട്ടറി ടി പി അബ്ദുൽ അസീസ് ചർച്ച ക്രോഡീകരിച്ചു സംസാരിച്ചു. ഫൈ സ്വാദ് സ്വലാഹി ഉൽബോധന പ്രസംഗം നടത്തുകയുണ്ടായി . ജിഷാദ് വി വി നന്ദിയും പറഞ്ഞു.