- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കിസ്വാ വനിതാ സമ്മേളനം സമാപിച്ചു; കുടുംബങ്ങളിലെ അരക്ഷിതാവസ്ഥ ആശങ്കയുളവാക്കുന്നതെന്ന് വിലയിരുത്തൽ
ഖുർതുബ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ഭാഗമായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ഫെബ്രുവരി 25, 26, 27 തീയതികളിൽ അബ്ബാസിയയിൽ സംഘടിപ്പിക്കുന ഖുർആൻ എക്‌സ്‌പോയുടെ പ്രചാരണാർഥം സംഘടിപിച്ച കിസ്വാ വനിതാ സമ്മേളനം സമാപിച്ചു. കേരളീയ സമൂഹത്തിൽ വർധിച്ചു വരുന്ന കുടുംബ വ്യവഹാര കേസുകളും വിവാഹ മോചനങ്ങളും ആശങ്കയുളവാകുന്നതാനെന്നും ഇതിനുള്ള ഏക പരിഹാര മാർഗം
ഖുർതുബ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ഭാഗമായി കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ഫെബ്രുവരി 25, 26, 27 തീയതികളിൽ അബ്ബാസിയയിൽ സംഘടിപ്പിക്കുന ഖുർആൻ എക്‌സ്‌പോയുടെ പ്രചാരണാർഥം സംഘടിപിച്ച കിസ്വാ വനിതാ സമ്മേളനം സമാപിച്ചു. കേരളീയ സമൂഹത്തിൽ വർധിച്ചു വരുന്ന കുടുംബ വ്യവഹാര കേസുകളും വിവാഹ മോചനങ്ങളും ആശങ്കയുളവാകുന്നതാനെന്നും ഇതിനുള്ള ഏക പരിഹാര മാർഗം ഖുർആൻ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കലാണെന്നും സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച ലജന തുൾ ബുഹൂസിൽ ഇസ്ലാമിയ നിർവാഹ സമിതി അംഗം ശബീബ് സ്വലാഹി അഭിപ്രായപെട്ടു. വ്യക്തി സ്വാത്രന്തത്തിന്റെയും ആശയ പ്രചരണ സ്വാതന്ത്ര്യത്തിന്റെയും മറവിൽ സാംസ്‌കാരിക കേരളത്തിൽ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന അധാർമിക ചിന്തകളെ തിരിച്ചറിയുവാൻ കുടുംബിനികൾ മുന്നോട്ടുവരണമെന്നും സമ്മേളനം അഭിപ്രായപെട്ടു. കിസ്വാ പ്രസിഡന്റ് സെനിയ അദ്ധ്യക്ഷത വഹിച്ചു. ദൗലത്, ഷീബ, നസീമ എന്നിവർ വിവിധ വിഷയങ്ങൾ സംസാരിച്ചു. ഏരിയ തലത്തിൽ നടത്തിയ വ്യത്യസ്ത മത്സര പരിപാടികളിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ഫരീദ, ആരിഫ, ശബ്‌ന, ഷീബ എന്നിവർ സമ്മേളനം നിയന്ത്രിച്ചു.