കുവൈത്ത് :പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആരംഭിക്കുന്ന പ്രവാസി മിത്രം കുടുംബ വേദിയുടെ വിളംബര സമ്മേളനം ഒക്ടോബർ 12 നു വൈകുന്നേരം 5.30 നു സാൽമിയ ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂൾ (സീനിയർ) ഓഡിറ്റോറിയത്തിൽ നടക്കും.

പ്രവാസി മിത്രം കുടുംബ വേദിയിലൂടെ പ്രവാസികളുടെയും കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, വിനോദം എന്നീ മേഖലകളിലുള്ള ഉന്നമനമാന് ഉദ്ദേശിക്കുന്നത്. പ്രസ്തുത പരിപാടിയിൽ 2019-20 വർഷത്തേക്കുള്ള അംഗത്വ പ്രചാരണ ത്തിന്റെ ഉത്ഘാടനവും നടക്കും.

പ്രസിദ്ധ ഗായകനും കവിയുമായ നവാസ് പലേരിയുടെ ഗാന സന്ധ്യയും ഉണ്ടായിരിക്കും. കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖ വ്യക്തികൾ വിളംബര സമ്മേളനത്തിൽ പങ്കെടുക്കും. കെ കെ എം എ യുടെ 14 ബ്രാഞ്ചുകളിൽനിന്നും യൂണിറ്റുകളിൽ നിന്നും പ്രവർത്തകരും കുടുംബാഗങ്ങളും പരിപാടിയിൽ എത്തിച്ചേരും . വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.