- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ എം എ മാഗ്‌നെറ് വളണ്ടിയർ ദിനാചരണം 23 ന് ; വിപുലമായ പരിപാടികൾ
കുവൈത്ത് ഡിസംബർ 5 ലോക വളണ്ടിയർ ദിനാചരണ ഭാഗമായി കെ കെ എം എ യുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്‌നെറ്റിന്റെ നേതൃത്വത്തിൽ നവംബര് 23 നു വളണ്ടിയർ ദിനമായി ആചരിക്കും. 23 നു രാവിലെ എട്ടു മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വളണ്ടിയർമാർക്കായി രാവിലെ എട്ടര മുതൽ പതിനൊന്നു 'എനർജൈസ്' വളണ്ടിയർ ലീഡര്ഷിപ് പരിശീലന പരിപാടി നടക്കും. പ്രമുഖ അന്തർദേശീയ പരിശീലകനും എക്‌സെൽഡിയ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി ഇ ഓ യുമായ മുഹമ്മദ് ഫാറൂഖ് നേതൃത്വ പരിശീലനം നൽകും.ട്രെയിനിങിൽ പങ്കെടുക്കാൻ ,https://goo.gl/forms/go6NBmKIyWjbcCV22 എന്ന ലിങ്കിൽ പേര് രജിസ്‌റെർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ബാച്ചലേഴ്സിനായി ഇന്ത്യൻ ബിരിയാണി പാചകം ,ഇന്ത്യൻ വനിതകൾക്കായി സാലഡ് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. . വൈകുന്നേരം മൂന്നര മുതൽ മത്സര വിഭവങ്ങളുടെ പ്രദർശനവും വില്പനയും നടക്കും. പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവപ്പെടുന്നവർക് നൽകേണ്ട സി പി ആർ പരിശീലനം വൈകു
കുവൈത്ത് ഡിസംബർ 5 ലോക വളണ്ടിയർ ദിനാചരണ ഭാഗമായി കെ കെ എം എ യുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്‌നെറ്റിന്റെ നേതൃത്വത്തിൽ നവംബര് 23 നു വളണ്ടിയർ ദിനമായി ആചരിക്കും.
23 നു രാവിലെ എട്ടു മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വളണ്ടിയർമാർക്കായി രാവിലെ എട്ടര മുതൽ പതിനൊന്നു 'എനർജൈസ്' വളണ്ടിയർ ലീഡര്ഷിപ് പരിശീലന പരിപാടി നടക്കും. പ്രമുഖ അന്തർദേശീയ പരിശീലകനും എക്‌സെൽഡിയ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി ഇ ഓ യുമായ മുഹമ്മദ് ഫാറൂഖ് നേതൃത്വ പരിശീലനം നൽകും.ട്രെയിനിങിൽ പങ്കെടുക്കാൻ ,https://goo.gl/forms/go6NBmKIyWjbcCV22 എന്ന ലിങ്കിൽ പേര് രജിസ്‌റെർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക.
ബാച്ചലേഴ്സിനായി ഇന്ത്യൻ ബിരിയാണി പാചകം ,ഇന്ത്യൻ വനിതകൾക്കായി സാലഡ് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. . വൈകുന്നേരം മൂന്നര മുതൽ മത്സര വിഭവങ്ങളുടെ പ്രദർശനവും വില്പനയും നടക്കും. പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവപ്പെടുന്നവർക് നൽകേണ്ട സി പി ആർ പരിശീലനം വൈകുനേരം നാലര മുതൽ നടക്കും.
വൈകുനേരം അഞ്ചര മുതൽ പൊതുസമ്മേളനം നടക്കും. കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും . മാഗ്‌നെറ്റിന്റെ പ്രവർത്തനത്തിൽ മികച്ച സേവനവും സഹായവും നൽകിയവരെ ചടങ്ങിൽ വെച്ച് ആദരിക്കും .
കുവൈത്തിലെ സാമൂഹ്യ മേഖലയിൽ ,ആശുപത്രി സന്ദർശനം , രോഗീ പരിചരണം, മയ്യിത്ത് പരിപാലനം, കുവൈത്തിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള സഹായം എന്നിവ കഴിഞ്ഞ അഞ്ചു വർഷമായി സുത്യർഹമായി നടത്തുന്ന സേവന വിഭാഗമാണ് മാഗ്‌നെറ്. കുവൈത്തിൽ മരണപ്പെട്ട 270 ലേറെ പേരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള സേവനം മാഗ്‌നെറ് നൽകിയിട്ടുണ്ട്.. ആരോരുമില്ലാതെ ആശുപത്രികളിൽ ഒറ്റപ്പെട്ടുപോകുന്ന രോഗികളെ മാഗ്‌നെറ് പ്രവർത്തകർ പതിവായി സന്ദർശിച്ചു സ്വാന്തനവും, കൂടാതെ കേസുകളിലും നിയമ പ്രശ്‌നങ്ങളിലും ഉൾപെട്ടുപോകുന്ന നിരപരാധികൾക്കു സാധ്യമായ സഹായങ്ങളും മാഗ്‌നെറ് പ്രവർത്തകർ നൽകിവരുന്നു.
പരിപാടിയുടെ വിജയത്തിനായി സഗീർ തൃക്കരിപ്പൂർ (ചെയർമാൻ), പി.കെ.അക്‌ബർ സിദ്ധീഖ്(ജന.കൺ), ഇബ്രാഹിം കുന്നിൽ ,ബി.എം ഇക്‌ബാൽ (കൺവീനർമാർ )എൻ എ മുനീർ ,ഹംസ പയ്യന്നൂർ,അബ്ദുൽഫത്താഹ് തയ്യിൽ , എ.പി അബ്ദുൽസലാം , കെ ബഷീർ , കെ സി റഫീഖ് , കെ സി ഗഫൂർ , മജീദ് റവാബി , എൻ നിസാമുദ്ധീൻ , വി.കെ.ഗഫൂർ ,ഷാഹിദ് ലബ്ബ അഷ്റഫ് മാങ്കാവ് ,അബ്ദുൽ ലത്തീഫ് ഷെഡിയ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.