- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠന മികവിന്റെ 152 മിടുകർക്ക് കെകെഎംഎ സ്‌കോളർഷിപ് വിതരണം ചെയ്തു
കുവൈത്ത് സിറ്റി: പഠന മികവിൽ മുന്നിലെത്തിയ 152 മിടുക്കരായ വിദ്യാർത്ഥികൾക്കു കെ കെ എം എ വിദ്യാഭാസ സ്‌കോളർഷിപ് നൽകി ആദരിച്ചു. പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ ഉന്നത വിജയം നേടി. വിവിധ ബിരുദ , പ്രൊഫഷണൽ കോഴ്‌സുകൾക് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർത്ഥികൾക്കും, കെ കെ എം എ അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാര്ഥികളെയുമാണ് കെ കെ എം എ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭാസ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. പൊതുവിഭാഗത്തിൽ കേരളതിൽനിന്നും കർണ്ണാടകത്തിൽനിന്നുമായി ലഭിച്ച നൂറുകണക്കിന് അപേക്ഷകളിൽനിന്നാണ് അർഹരായവരെ തിരഞ്ഞെടുത്തത് . 87 പേർക് സ്‌കോളർഷിപ്പും 65 പേർക് വിദ്യാഭാസ അവാർഡുമാണ് നൽകിയത്. ചടങ്ങിൽ പന്ത്രണ്ടു ലക്ഷത്തി അയ്യായിരം രൂപ ജേതാക്കൾക്കായി സമ്മാനിച്ചു. കോഴിക്കോട് എം എസ എസ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടന്ന സ്‌കോളര്ഷിപ്പു വിതരണം. എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിൽനിന്നും എത്തിച്ചേർന്ന നൂറുകണക്കുന് വിദ്യാർത്ഥികളും രക്ഷിതാക്കളും തിങ്ങി നിറഞ്ഞ ചടങ്ങിൽ കെ കെ എം എ രക്ഷാധികാര
കുവൈത്ത് സിറ്റി: പഠന മികവിൽ മുന്നിലെത്തിയ 152 മിടുക്കരായ വിദ്യാർത്ഥികൾക്കു കെ കെ എം എ വിദ്യാഭാസ സ്‌കോളർഷിപ് നൽകി ആദരിച്ചു. പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ ഉന്നത വിജയം നേടി. വിവിധ ബിരുദ , പ്രൊഫഷണൽ കോഴ്‌സുകൾക് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കമുള്ള വിദ്യാർത്ഥികൾക്കും, കെ കെ എം എ അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാര്ഥികളെയുമാണ് കെ കെ എം എ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭാസ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്.
പൊതുവിഭാഗത്തിൽ കേരളതിൽനിന്നും കർണ്ണാടകത്തിൽനിന്നുമായി ലഭിച്ച നൂറുകണക്കിന് അപേക്ഷകളിൽനിന്നാണ് അർഹരായവരെ തിരഞ്ഞെടുത്തത് . 87 പേർക് സ്‌കോളർഷിപ്പും 65 പേർക് വിദ്യാഭാസ അവാർഡുമാണ് നൽകിയത്. ചടങ്ങിൽ പന്ത്രണ്ടു ലക്ഷത്തി അയ്യായിരം രൂപ ജേതാക്കൾക്കായി സമ്മാനിച്ചു.
കോഴിക്കോട് എം എസ എസ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടന്ന സ്‌കോളര്ഷിപ്പു വിതരണം. എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിൽനിന്നും എത്തിച്ചേർന്ന നൂറുകണക്കുന് വിദ്യാർത്ഥികളും രക്ഷിതാക്കളും തിങ്ങി നിറഞ്ഞ ചടങ്ങിൽ കെ കെ എം എ രക്ഷാധികാരി കെ സിദ്ധീഖ് അദ്യക്ഷനായിരുന്നു .കോഴിക്കോട് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ മുഹമ്മദ് ഷാൻ ക്ലാസ് എടുത്തു. ആർ വി അബ്ദുൽ മൗലവി പ്രസംഗിച്ചു.
പരിപാടിക് മുന്നോടിയായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച വിദ്യാഭാസ തൊഴിൽ മാർഗ നിർദേശക പരിശീലന പരിപാടി കെ കെ എം എ ഓർഗനൈസിങ് സെക്രട്ടറി കെ സി റഫീഖ് ഉദ്ഘാടനം ചെയ്തു . കോഴിക്കോട് സിജി യിലെ പ്രമുഖ പരിശീലകൻ നിഷാദ് എടപ്പാൾ പരിശീലനത്തിനു നേതൃത്വം നൽകി സംസ്ഥാന പ്രസിഡന്റ് ഇ കെ അബ്ദുല്ല അദ്യക്ഷനായിരുന്നു .ജനറൽ സെക്രട്ടറി കെ കെ അബ്ദുല്ല സ്വാഗതവും യു എ ബക്കർ നന്ദിയും പറഞ്ഞു. കെ കെ എം എ നേതാക്കളായ സുബൈർ ഹാജി , ആലിക്കുട്ടി ഹാജി , സംസം റഷീദ് , സലിം അറക്കൽ , ബഷീർ അമേത് , ദിലീപ് കോട്ടപ്പുറം , പി.എം ഷെരീഫ് , താജുദ്ധീൻ എന്നിവർ പരിപാടിക് നേതൃത്വം നൽകി.