പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയത്തുൽ ഉലമാ നേതാവുമായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാരുടെ മരണത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

വിനയവും ലാളിത്യവും കൊണ്ട് ജീവിതം ധന്യമാക്കിയ, വിശ്വാസം പ്രവർത്തന പഥത്തിൽ രൂപാന്തരപ്പെടുത്തി വിശുദ്ധ ജീവിതം നയിച്ച മഹദ് വ്യക്തിത്വത്തിന് ഉടമയാണ് അത്തിപ്പറ്റ ഉസ്താദ്. നിരവധി സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അത്തിപ്പറ്റ ഉസ്താദിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കെ.കെ.എം.എ അനുശോചന കുറിപ്പിൽ അറിയിച്ചു.