- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏക സ്വരം സമ്മേളനത്തിന് ഇസ്‌ലാഹി സെന്റർ വിജയാശംസകൾ അറിയിച്ചു
കുവൈത്ത് :ഐക്യ അജണ്ടയെ മുൻനിർത്തികൊണ്ട് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സംഘടിപ്പിച്ച ഏക സ്വരം സമ്മേളനത്തിന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എല്ലാവിധ പിന്തുണയുംവിജയാശംകളും അറിയിച്ചു. സമുദായത്തിലെ വിവിധ സംഘടന നേതാക്കൾ ഒരുമിച്ച് നിന്നുള്ള ചർച്ചകളും കൂടിയാലോചനകളും ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ ശ്രമകരമായ ഒരു ദൗത്യത്തിനാണ് കെ.കെ.എം.എ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ ന്യൂന പക്ഷ സമൂഹങ്ങൾ രാജ്യത്തിന്റെ ചരിത്രത്തിൽആദ്യന്തം തികഞ്ഞ ആശങ്കയിലും അവ്യക്തതകളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ വിഭിന്ന അഭിപ്രായങ്ങളുള്ളവരുടെകൂട്ടായ്മ സമുദായ പ്രശ്‌നങ്ങളിൽ യോജിച്ച തീരുമാനങ്ങൾക്കും മുന്നേറ്റങ്ങൾക്കും സൗകര്യമൊരുക്കുന്നതായിരിക്കും. ഐ.ഐ.സി സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് എം ടിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, മുഹമ്മദ് ബേബി, സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, അബ്ദുൽ അസീസ് സലഫി, എഞ്ചി. ഉമ്മർകുട്ടി,പി.വി അബ്ദുൽ വഹാബ്, യൂനുസ് സലീം എന്നിവർ സംസാരിച്ചു.
കുവൈത്ത് :ഐക്യ അജണ്ടയെ മുൻനിർത്തികൊണ്ട് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സംഘടിപ്പിച്ച ഏക സ്വരം സമ്മേളനത്തിന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എല്ലാവിധ പിന്തുണയുംവിജയാശംകളും അറിയിച്ചു.
സമുദായത്തിലെ വിവിധ സംഘടന നേതാക്കൾ ഒരുമിച്ച് നിന്നുള്ള ചർച്ചകളും കൂടിയാലോചനകളും ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ ശ്രമകരമായ ഒരു ദൗത്യത്തിനാണ് കെ.കെ.എം.എ മുന്നോട്ട് വന്നിരിക്കുന്നത്.
ഇന്ത്യയിലെ ന്യൂന പക്ഷ സമൂഹങ്ങൾ രാജ്യത്തിന്റെ ചരിത്രത്തിൽആദ്യന്തം തികഞ്ഞ ആശങ്കയിലും അവ്യക്തതകളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ വിഭിന്ന അഭിപ്രായങ്ങളുള്ളവരുടെകൂട്ടായ്മ സമുദായ പ്രശ്‌നങ്ങളിൽ യോജിച്ച തീരുമാനങ്ങൾക്കും മുന്നേറ്റങ്ങൾക്കും സൗകര്യമൊരുക്കുന്നതായിരിക്കും.
ഐ.ഐ.സി സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് എം ടിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, മുഹമ്മദ് ബേബി, സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, അബ്ദുൽ അസീസ് സലഫി, എഞ്ചി. ഉമ്മർകുട്ടി,പി.വി അബ്ദുൽ വഹാബ്, യൂനുസ് സലീം എന്നിവർ സംസാരിച്ചു.