ഡി സി കിഴക്കെമുറി ഫൗണ്ടേഷൻ ഇന്ത്യയിലെ ഇരുനൂറോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി രണ്ട് മുതൽ ഏഴുവരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവൽ ഡയറക്ടർ.

റൊമിലാ ഥാപർ, രാമചന്ദ്രഗുഹ, അരുന്ധതി റോയ്, ഗോപാൽ ഗുരു, എം ടി.വാസുദേവൻ നായർ, ശശി തരൂർ, മനു പിള്ള, സുധീർ കക്കർ, സദ്ഗുരു, ശരൺകുമാർ ലിംബാളെ ദക്ഷിണാഫ്രിക്കൻ കവിയായ ആരിസിതാസ്, സ്ലൊവേനിയൻ നാടകകൃത്തായ എവാൾഡ് ഫൽസർ, പാക്കിസ്ഥാൻ നോവലിസ്റ്റ് ഖ്വൊയ്സ്ര ഷെഹ്രാസ്, നോർവേയിലെ മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റുനോ ഇസാക്സെൻ. എം. മുകുന്ദൻ, ആനന്ദ്, ലീന മണിമേഖല, തുടങ്ങി എന്നിവരുൾപ്പെടെ ഇന്ത്യയിലെ പ്രമുഖരായ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

സമകാലിക വിഷയത്തിൽ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ചർച്ചകൾ, സംവാദം, സെമിനാർ, ചലച്ചിത്രോത്സവം തുടങ്ങിയവയാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. . ഡി സി ബുക്സ്, കറന്റ് ബുക്സ് ശാഖകളിലും www.keralaliteraturefestival.com എന്ന വെബ് സൈറ്റിൽ ഓൺലൈനായും രജിസ്ട്രർ ചെയ്യാം. കുടുതൽ വിവരങ്ങൾക്ക്: 7034566663