- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാണി ബന്ധത്തിൽ സിപിഎമ്മിനും സിപിഐക്കും ഭിന്നാഭിപ്രായം; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുമായി സഹകരിക്കാൻ പാർട്ടി നേതൃയോഗത്തിൽ ധാരണ; നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയമാണ് പ്രധാനം; ചെങ്ങന്നൂരിൽ ജയിക്കാൻ മാണിയുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് കാനം
ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അതേസമയം ചെങ്ങന്നൂരിൽ ജയിക്കാൻ മാണിയുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയമാണ് പ്രധാനം. കെ.എം.മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കിൽ അത് ചെയ്യണം. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളാണു തീരുമാനം കൈക്കൊള്ളേണ്ടത്. അന്തിമതീരുമാനം കേരളത്തിൽ നിന്നുണ്ടാകണം എന്നിങ്ങനെയാണ് സിപിഐ, സിപിഎം നേതൃയോഗത്തിൽ ഉയർന്ന ധാരണ. കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും ഏതുവിധത്തിൽ സഹകരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങൾക്കു തീരുമാനിക്കാമെന്നും നേതൃയോഗത്തിൽ ധാരണയായി. അതേസമയം ചെങ്ങന്നൂരിൽ ജയിക്കാൻ മാണിയുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂരിൽ വിജയിക്കാൻ മാണിയ
ന്യൂഡൽഹി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അതേസമയം ചെങ്ങന്നൂരിൽ ജയിക്കാൻ മാണിയുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയമാണ് പ്രധാനം. കെ.എം.മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കിൽ അത് ചെയ്യണം. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളാണു തീരുമാനം കൈക്കൊള്ളേണ്ടത്. അന്തിമതീരുമാനം കേരളത്തിൽ നിന്നുണ്ടാകണം എന്നിങ്ങനെയാണ് സിപിഐ, സിപിഎം നേതൃയോഗത്തിൽ ഉയർന്ന ധാരണ. കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും ഏതുവിധത്തിൽ സഹകരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങൾക്കു തീരുമാനിക്കാമെന്നും നേതൃയോഗത്തിൽ ധാരണയായി.
അതേസമയം ചെങ്ങന്നൂരിൽ ജയിക്കാൻ മാണിയുടെ സഹായം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂരിൽ വിജയിക്കാൻ മാണിയുടെ വോട്ട് ആവശ്യമില്ല. മാണിയില്ലാതെ ചെങ്ങന്നൂർ നിയമസഭ തെരഞ്ഞെടുപ്പിൽ പലതവണ വിജയിച്ചിട്ടുണ്ട്. അതിലും മോശമായ അവസ്ഥയിലേക്ക് മുന്നണി എത്തിയിട്ടില്ല. മാണിയുമായുള്ള ബന്ധത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും കാനം പറഞ്ഞു.
കെ.എം മാണിക്കെതിരായ പരസ്യപ്രതികരണം സിപിഐ നേതാക്കൾ ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നായിരുന്നു ദേശീയ നേതൃത്വത്തിെന്റ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് മാണി വിഷയത്തിൽ നിലപാട് കൂടുതൽ ശക്തമാക്കി കാനം രാജേന്ദ്രൻ രംഗത്തെത്തിയത്.
മാണിയെ എൽഡിഎഫിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിലും, എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആരുടെയും വോട്ട് വാങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.