- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.പി.എം ബാന്ധവം ഉറപ്പിച്ചു മാണിയുടെ നീക്കം; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാൻ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സി.പി.എം പിന്തുണ; സിപിഐ വിട്ടു നിൽക്കുമെങ്കിലും വിജയം സുനിശ്ചിതമാക്കി മാണി സ്ഥാനാർത്ഥി
കോട്ടയം: യുഡിഎഫ് ബാന്ധവം ഉപേക്ഷിച്ച് ഇപ്പോൾ സ്വതന്ത്രമായി നിൽക്കുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗം പതിയെ ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ ശ്രമം തുടങ്ങിയെന്ന വാർത്തകൾ ശക്തമായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിൽ ചേക്കേറുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെ മുന്നണി ബന്ധത്തിന്റെ മുന്നോടിയായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാണി - എൽഡിഎഫ് ധാരണ. ഇതടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസുകാരൻ എത്തുമെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് നാലും സീറ്റുകളാണുള്ളത്. ആറ് സീറ്റ് സിപിഎമ്മിനും ഒരോ സീറ്റ് സിപിഐയ്ക്കും പി സി ജോർജിന്റെ ജനപക്ഷത്തിനുമാണ്. ധാരണ പ്രകാരം പുതിയ പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രാദേശിക തലങ്ങളിൽ വിവിധയിടങ്ങളിൽ കോൺഗ്രസും കേരളാ കോൺഗ്രസ
കോട്ടയം: യുഡിഎഫ് ബാന്ധവം ഉപേക്ഷിച്ച് ഇപ്പോൾ സ്വതന്ത്രമായി നിൽക്കുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗം പതിയെ ഇടതുമുന്നണിയിലേക്ക് ചേക്കേറാൻ ശ്രമം തുടങ്ങിയെന്ന വാർത്തകൾ ശക്തമായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിൽ ചേക്കേറുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെ മുന്നണി ബന്ധത്തിന്റെ മുന്നോടിയായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാണി - എൽഡിഎഫ് ധാരണ. ഇതടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസുകാരൻ എത്തുമെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.
കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് നാലും സീറ്റുകളാണുള്ളത്. ആറ് സീറ്റ് സിപിഎമ്മിനും ഒരോ സീറ്റ് സിപിഐയ്ക്കും പി സി ജോർജിന്റെ ജനപക്ഷത്തിനുമാണ്.
ധാരണ പ്രകാരം പുതിയ പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രാദേശിക തലങ്ങളിൽ വിവിധയിടങ്ങളിൽ കോൺഗ്രസും കേരളാ കോൺഗ്രസും ധാരണ ലംഘിച്ചതോടെയാണ് കോട്ടയം ജില്ലാ പഞ്ചായത്തിലും പ്രതിസന്ധി ഉടലെടുത്തത്. മൽസരിക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നീക്കത്തോടുള്ള എതിർപ്പ് കേരളാ കോൺഗ്രസ് എൽഎഎമാരുടെ യോഗത്തിലും ഉയർന്നു. പ്രാദേശിക തലത്തിലും ഈ നീക്കത്തോട് അത്ര കണ്ട് യോജിപ്പില്ല. സഖറിയാസ് കുതിരവേലിയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിപ്പിക്കാനാണ് കേരളാ കോൺഗ്രസ് നീക്കം.
ഏതായാലും ജില്ലയിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് ബന്ധം കുടുതൽ വഷളാകുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമാകുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതോടെ കോൺഗ്രസ് ബന്ധം പൂർണമായും അവസാനിപ്പിക്കുന്നുവെന്ന സൂചനയാണ് കെ എം മാണി നൽകുന്നതും. കോൺഗ്രസിന് എട്ട് അംഗങ്ങളും കേരള കോൺഗ്രസിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി.ജോർജിന് ഒരാളും എന്നതാണു ജില്ലാ പഞ്ചായത്തിൽ കക്ഷിനില.
ഇനിയുള്ള ഒരു വർഷം പ്രസിഡന്റ് സ്ഥാനത്തേക്കു സണ്ണി പാമ്പാടിയെയാണു കോൺഗ്രസ് നിശ്ചയിച്ചിരിക്കുന്നത്. അതു കഴിഞ്ഞു രണ്ടരവർഷം കേരള കോൺഗ്രസിനാണു പ്രസിഡന്റ് സ്ഥാനമെന്നതായിരുന്നു യുഡിഎഫിലെ ധാരണ. ഇതിനുശേഷം കേരള കോൺഗ്രസ് യുഡിഎഫ് വിട്ടുവെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ടിൽ മാറ്റം വേണ്ടെന്നായിരുന്നു കേരള കോൺഗ്രസ് തീരുമാനം. ഇതുപ്രകാരം കേരള കോൺഗ്രസുമായി ചർച്ചചെയ്തു രേഖാമൂലം ധാരണയുണ്ടാക്കിയാണു ജോഷി ഫിലിപ്പ് രാജിവച്ചത്. പിന്നീടുണ്ടായ ചില രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോൾ ധാരണകൾ അനിശ്ചിതാവസ്ഥയിലെത്തിച്ചത്.