- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂരനഗരിയിൽ മാണിയും കാനവും നേർക്കു നേർ; പാലയിലേക്ക് പാലമിടാനുള്ള നീക്കത്തെ സിപിഐ പിന്തുണയ്ക്കുമോ? സമ്മേളന വേദിയിൽ രാഷ്ട്രീയ ശത്രുക്കളെ മുഖാമുഖമെത്തിക്കുന്നത് സിപിഎം തന്ത്രത്തിന്റെ ഭാഗം; നേതാക്കളുടെ വാക്കുകൾക്ക് കാതോർത്ത് രാഷ്ട്രീയ കേരളം
തൃശൂർ: ഇടതു മുന്നണിയിലേക്ക് കെഎം മാണി എത്തിയാൽ സിപിഐ മുന്നണി വിടുമോ? ഇക്കാര്യത്തിൽ നിന്ന് ഏകദേശ ചിത്രം കിട്ടും. സിപിഐയെയും കെ.എം മാണിയെയും സിപിഎം ഒരേ വേദിയിലെത്തിക്കുന്ന സെമിനാർ ഇന്ന് തൃശൂരിലെത്തും. യോഗത്തിൽ എത്തുമെന്ന് കെഎം മാണിയോട് അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി. നേരത്തെയും സിപിഎം സമ്മേളനത്തിൽ മാണി എത്തിയിട്ടുണ്ട്. മാണിയുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ കാനവും യോഗത്തിനെത്തുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചു മണിക്കാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ചർച്ച. മാണിയെ എൽഡിഎഫിലേക്ക് അടുപ്പിക്കാൻ സിപിഎമ്മും അതു തടയാൻ സിപിഐയും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സിപിഎമ്മിനുള്ളിലും ഇക്കാര്യത്തിൽ ഭിന്നതയുണ്ട്യ മാണി ബന്ധത്തെ എതിർത്തു കേന്ദ്രനേതൃത്വത്തിനു വി എസ്. അച്യുതാനന്ദൻ കത്തു നൽകിയത് ഇതിന് തെളിവാണ്. അതുകൊണ്ടാണ് സെമിനാർ നിർണ്ണായകമാകുന്നത്. 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്നതാണു സെമിനാർ വിഷയം. അതുകൊണ്ട് തന്നെ സമകാലിക രാഷ്ട്രീയത്തിൽ മാണിക്കും കാന
തൃശൂർ: ഇടതു മുന്നണിയിലേക്ക് കെഎം മാണി എത്തിയാൽ സിപിഐ മുന്നണി വിടുമോ? ഇക്കാര്യത്തിൽ നിന്ന് ഏകദേശ ചിത്രം കിട്ടും. സിപിഐയെയും കെ.എം മാണിയെയും സിപിഎം ഒരേ വേദിയിലെത്തിക്കുന്ന സെമിനാർ ഇന്ന് തൃശൂരിലെത്തും. യോഗത്തിൽ എത്തുമെന്ന് കെഎം മാണിയോട് അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി. നേരത്തെയും സിപിഎം സമ്മേളനത്തിൽ മാണി എത്തിയിട്ടുണ്ട്. മാണിയുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ കാനവും യോഗത്തിനെത്തുമെന്നാണ് സൂചന.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചു മണിക്കാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ചർച്ച. മാണിയെ എൽഡിഎഫിലേക്ക് അടുപ്പിക്കാൻ സിപിഎമ്മും അതു തടയാൻ സിപിഐയും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സിപിഎമ്മിനുള്ളിലും ഇക്കാര്യത്തിൽ ഭിന്നതയുണ്ട്യ മാണി ബന്ധത്തെ എതിർത്തു കേന്ദ്രനേതൃത്വത്തിനു വി എസ്. അച്യുതാനന്ദൻ കത്തു നൽകിയത് ഇതിന് തെളിവാണ്. അതുകൊണ്ടാണ് സെമിനാർ നിർണ്ണായകമാകുന്നത്. 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്നതാണു സെമിനാർ വിഷയം. അതുകൊണ്ട് തന്നെ സമകാലിക രാഷ്ട്രീയത്തിൽ മാണിക്കും കാനത്തിനും നിലപാട് വിശദീകരിക്കാനുള്ള വേദിയാണ് ഇത്. സിപിഎമ്മിൽ നിന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയും പങ്കെടുക്കും.
മാണിയെ ഇടതുപക്ഷത്ത് എടുക്കുന്നതിൽ സിപിഐയ്ക്ക് എതിർപ്പാണുള്ളത്. ഇത് പലപ്പോഴും വാക് പോരുകൾക്ക് വഴിവച്ചു. കാനം രാജേന്ദ്രന് മറുപടിയുമായി കെ.എം മാണി പലപ്പോഴും രംഗത്ത് വന്നിരുന്നു. തനിക്കും പാർട്ടിക്കും കാനം രാജേന്ദ്രന്റെ സർട്ടിഫിക്കറ്റ് വേണ്ട. 50 വർഷമായി പൊതുരംഗത്തുള്ള തന്റെ വിശ്വാസ്യത ചോദ്യംചെയ്യാനാകില്ല. 13 തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പിൽ ജയിച്ച ആളാണ് താനെന്നും മാണി പറഞ്ഞിരുന്നു. കെ.എം.മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തിനെതിരെ സിപിഐ ഇന്നലെ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാണിയെ മുന്നണിയിലെടുത്താൽ സിപിഐയ്ക്ക് തുടരാനാകില്ലെന്നാണ് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചത്. സിപിഐയുടെ നിലപാടുകൾ ശരിയാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും കാനം കോട്ടയം ജില്ലാസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് നേതാക്കളും മുഖാമുഖം എത്തുന്നതിനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിച്ചശേഷം തൊട്ടടുത്ത ഊഴമാണു മാണിക്ക്. എൽഡിഎഫിന്റെ മറ്റു ഘടകകക്ഷി നേതാക്കളും ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആർ ബാലകൃഷ്ണപിള്ള (കേരള കോൺ. ബി), എം.കെ.കണ്ണൻ (സിഎംപി) എന്നിവരും പങ്കെടുക്കും. ഇവരുടെ എല്ലാ വാക്കുകളും ശ്രദ്ധേയമാകും. അതിൽ കാനം എന്തു പറയുന്നുവെന്നതും അതിന് മാണി മറുപടി നൽകുമോ എന്നത് തന്നെയാണ് പ്രധാനം. എന്നാൽ രാഷ്ട്രീയ പക്വതയുള്ള നേതാക്കന്മാർ സിപിഎം വേദിയെ വിവാദത്തിൽ കൊണ്ടു ചെന്നെത്തിക്കില്ലെന്നാണ് വിലയിരുത്തൽ.
ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിനു മാണി ഇടതുപക്ഷത്തെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു മാണിക്കെതിരെ പറഞ്ഞതെല്ലാം മറന്ന് അദ്ദേഹവുമായി കൂട്ടുചേരാനില്ലെന്നാണു സിപിഐയുടെ തീരുമാനം.