- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഡിഎഫ് നേതാക്കൾക്കൊപ്പം മാണിയുടെ വീട്ടിലെത്തിയ ചെന്നിത്തല കെട്ടിപ്പിടിച്ച് സോറി പറഞ്ഞു; ഡൽഹിയിൽ വെച്ച് ജോസ് കെ മാണിയെ വിളിച്ചു രാഹുൽ പ്രത്യേകം സംസാരിച്ചു; കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ കെ എം മാണി വീണ്ടും യുഡിഎഫിലേക്ക്; ചെങ്ങന്നൂരിൽ യുഡിഎഫിന്റെ ആത്മവിശ്വാസം കൂടി
പാല: ബാർകോഴ കേസിൽ കെ എം മാണിയെ കുടുക്കിയ ബുദ്ധികേന്ദ്രം അന്നത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ആയിരുന്നു എന്നാണ് കേരളാ കോൺഗ്രസുകാർ തുടക്കം മുതൽ പരിഭവം പറഞ്ഞിരുന്നത്. കോഴക്കേസിൽ മാണിയെ കുടുക്കിയതാരെന്ന് കണ്ടെത്താനായി പാർട്ടി നിയോഗിച്ച ഉപസമിതി റിപ്പോർട്ടിലും ചെന്നിത്തലക്കെതിരെ ഒളിയമ്പുകളുണ്ടായി. തന്നെ പിന്നിൽ നിന്നും കുത്തിയെന്ന വികാരം ശക്തമായതോടെയാണ് മാണി യുഡിഎഫിൽ നിന്നും വിട്ടുനിന്നതും. ബാർകോഴ കേസ് ഒഴിവാക്കുക എന്നതാണ് ഇതിന്റെ പിന്നിലെന്നും വാർത്തകളുണ്ടായി. മാണി തിരികെ യുഡിഎഫിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ കോൺഗ്രസ് നേതാക്കളും രംഗത്തുണ്ടായിരുന്നു താനും. എന്തായാലും രമേശ് ചെന്നിത്തലയും മാണിയും ഇന്നലെ പരസ്പ്പരം തെറ്റിദ്ധാരണകൾ തിരുത്തി ഒന്നായി. കെ എം മാണിയെ കെട്ടിപ്പിടിച്ച് രമേശ് സോറി പറഞ്ഞതോടെ വയോധികനായ രാഷ്ട്രീയ നേതാവിന്റെ പരിഭവങ്ങളും തീർന്നുവെന്നാണ് അറിയുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഡി.വിജയകുമാറിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടാണ് കേരളാ കോൺഗ്രസ് ചെയർമാന്റെ വീട്ടിലെത
പാല: ബാർകോഴ കേസിൽ കെ എം മാണിയെ കുടുക്കിയ ബുദ്ധികേന്ദ്രം അന്നത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ആയിരുന്നു എന്നാണ് കേരളാ കോൺഗ്രസുകാർ തുടക്കം മുതൽ പരിഭവം പറഞ്ഞിരുന്നത്. കോഴക്കേസിൽ മാണിയെ കുടുക്കിയതാരെന്ന് കണ്ടെത്താനായി പാർട്ടി നിയോഗിച്ച ഉപസമിതി റിപ്പോർട്ടിലും ചെന്നിത്തലക്കെതിരെ ഒളിയമ്പുകളുണ്ടായി. തന്നെ പിന്നിൽ നിന്നും കുത്തിയെന്ന വികാരം ശക്തമായതോടെയാണ് മാണി യുഡിഎഫിൽ നിന്നും വിട്ടുനിന്നതും. ബാർകോഴ കേസ് ഒഴിവാക്കുക എന്നതാണ് ഇതിന്റെ പിന്നിലെന്നും വാർത്തകളുണ്ടായി. മാണി തിരികെ യുഡിഎഫിലേക്ക് എത്തുമെന്ന പ്രതീക്ഷയോടെ കോൺഗ്രസ് നേതാക്കളും രംഗത്തുണ്ടായിരുന്നു താനും. എന്തായാലും രമേശ് ചെന്നിത്തലയും മാണിയും ഇന്നലെ പരസ്പ്പരം തെറ്റിദ്ധാരണകൾ തിരുത്തി ഒന്നായി. കെ എം മാണിയെ കെട്ടിപ്പിടിച്ച് രമേശ് സോറി പറഞ്ഞതോടെ വയോധികനായ രാഷ്ട്രീയ നേതാവിന്റെ പരിഭവങ്ങളും തീർന്നുവെന്നാണ് അറിയുന്നത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഡി.വിജയകുമാറിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടാണ് കേരളാ കോൺഗ്രസ് ചെയർമാന്റെ വീട്ടിലെത്തി യുഡിഎഫ് നേതാക്കൾ കണ്ടത്. ഈ കൂടുക്കാഴ്‌ച്ച വിജയകരമായിരുന്നു എന്നു തന്നെയാണ് പുറത്തുവരുന്ന സൂചന. പി കെ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതും മാണിയെ കണ്ടതും. യുഡിഎഫിന് തന്നെ പിന്തുണ നൽകുന്നതോടെ മാണി തിരികെ യുഡിഎഫിലേക്കും എത്തും. ദേശീയ രാഷ്ട്രീയത്തിലെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധി കൂടി മുൻകൈയെടുത്താണ് മാണിയെ മുന്നണിയിലേക്ക് അടുപ്പിച്ചത്. ഡൽഹിയിൽ വെച്ച് ജോസ് കെ മാണിയെ രാഹുൽ ഗാന്ധി കാണുകയുമുണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കാൻ കേരളാ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നു രാവിലെ പത്തരയ്ക്കു കെ.എം. മാണിയുടെ പാലായിലെ വസതിയിൽ ചേരുന്ന പാർട്ടി ഉപസമിതി യോഗത്തിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. വരുംദിവസങ്ങളിൽ ചെങ്ങന്നൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ മാണി പങ്കെടുക്കുമെന്നാണു സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണു മാണിയെ സന്ദർശിച്ചത്. ഒന്നേകാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ജോസ് കെ.മാണി എംപിയും പങ്കെടുത്തു.
കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരികെ വരണമെന്നു നേതാക്കൾ അഭ്യർത്ഥിച്ചു. കെ.എം.മാണി തിരികെ വരണമെന്ന് യുഡിഎഫ് ഒന്നടങ്കം യോഗം ചേർന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. യുഡിഎഫ് നേതാക്കൾ സമവായ ചർച്ചയ്‌ക്കെത്തിയതു പ്രധാനപ്പെട്ട കാര്യമാണെന്നും ഇന്നു ചേരുന്ന യോഗത്തിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രം തന്നെയാണ് മാണിയെ വീണ്ടും യുഡിഎഫിലേക്ക് അടുപ്പിച്ചത്.മാണി യുഡിഎഫ് വിട്ടുപോയതിനുശേഷം അദ്ദേഹവുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന യുഡിഎഫ് നേതാവ് ലീഗ് ജനറൽ സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ട് മുതിർന്ന നേതാവിനെ ഒപ്പം കൂ്ട്ടാൻ കുഞ്ഞാലിക്കുട്ടി തന്നെ മുൻകൈയെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച തലസ്ഥാനത്ത് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയാണു പാലായിലേക്കുള്ള പാതയൊരുക്കിയത്. ജോസ് കെ.മാണിയും തലസ്ഥാനത്തെ ചർച്ചയിൽ പങ്കെടുത്തു. ഇതിനിടെ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെ.എം.മാണിയുമായി സംസാരിച്ചു. അപ്പോഴും കോൺഗ്രസുമായുള്ള ചർച്ചയെക്കുറിച്ച് അന്തിമ തീരുമാനമായിരുന്നില്ല. അതിനുള്ള കളമൊരുങ്ങിയിരുന്നു.
മാണിയെ കാണാൻ ഏതു സമയത്തും സന്നദ്ധമാണെന്നു കോൺഗ്രസ് നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനൽകി. എന്നാൽ അവർ ഉപാധി വച്ചു. കൂടിക്കാഴ്ച സൗഹാർദപരമായിരിക്കണം, അതു പ്രയോജനം ചെയ്യണം. വെറുതെ പോയി മടങ്ങുന്നതിൽ കാര്യമില്ല. അങ്ങനെയെങ്കിൽ ചെങ്ങന്നൂരിന്റെ കാര്യത്തിൽ മാണി ഇന്നു തീരുമാനമെടുക്കുന്നതിനു മുൻപുതന്നെ വേണം കണ്ടുമുട്ടലെന്നു കുഞ്ഞാലിക്കുട്ടിയും മറുപടി നൽകി. ഇന്നലെ രാവിലെയാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്.
മറ്റെല്ലാം മാറ്റിവച്ചു നാലുനേതാക്കളും പാലായ്ക്കു പുറപ്പെട്ടു. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എല്ലാവർക്കും അറിയാമായിരുന്നതിനാൽ വിശദമായ രാഷ്ട്രീയ ചർച്ചയൊന്നുമുണ്ടായില്ല. മുറിവുകളുണക്കുന്ന സൗഹൃദ ചർച്ചയാണു നടന്നത്. പാർട്ടിയുടെ യോഗം ഇന്നു ചേരാനിരിക്കേ, അതിനു മുൻപു പ്രഖ്യാപനത്തിനു സ്വാഭാവികമായും മാണി തയാറായില്ല. എന്നാൽ ആ തീരുമാനത്തെ സ്വാധീനിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടുവെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ.
ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ നടത്തിയ പ്രസംഗത്തിലെ വിമർശനവും സിപിഐയുടെ പരസ്യമായ എതിർപ്പും കേരള കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതിഫലിക്കുമെന്നു യുഡിഎഫ് നേതാക്കൾ കരുതുന്നു. നേരത്തേ ഉപതിരഞ്ഞെടുപ്പു നടന്ന മലപ്പുറത്തും വേങ്ങരയിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെയാണു മാണി പിന്തുണച്ചത്. അതു ലീഗിനുള്ള പിന്തുണയാണെന്നും യുഡിഎഫിനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്തുണ തേടിക്കൊണ്ടുള്ള കത്തും ലീഗ് നൽകുകയുണ്ടായി.