- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ: കെ എം മാണിസാറിന്റെ എൺപത്തി എട്ടാം ജന്മ ദിനത്തോടനുസരിച്ചു പ്രവാസി കേരള കൊൺഗ്രസ്സ് യൂറോപ്പ് അമേരിക്ക കാനഡയുടെ ആഭിമുഖ്യത്തിൽ മാണി സാർ സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് യുകെ സമയം മൂന്നു മുപ്പതിന് (ഇന്ത്യൻ സമയം രാത്രി 09 .30 ) സൂം മീറ്റിങ്ങിൽ സംഘടിപ്പിക്കുന്ന സ്മൃതി സംഗമം പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘടാനം ചെയ്യും. മുൻ എം. എൽ എ സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷനാകുന്ന പരിപാടിയിൽ ടോമിച്ചൻ കൊഴുവനാൽ സ്വാഗതം പറയും.
മുൻ എം. എൽ എ സ്റ്റീഫൻ ജോർജ് ഉൾപ്പടെയുള്ള പാർട്ടി നേതാക്കന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി കേരളാ കൊൺഗ്രസ്സ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് കോഡിനേഷൻ കമ്മറ്റിക്കുവേണ്ടി ഷൈമോൻ തോട്ടുങ്കൽ(യുകെ), സോണി മണിയങ്ങാട്ട് (കാനഡ) , രാജു കുന്നക്കാട്ട് ( അയർലൻഡ്), പി.സി മാത്യു (അമേരിക്ക), ടോമിച്ചൻ കൊഴുവനാൽ (യുകെ), ജെയ്ബു കുളങ്ങര (അമേരിക്ക). സിനു മുളയാനിക്കൽ (ക്യാനഡ) എന്നിവർ അറിയിച്ചു.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന മാണി സാറിനെ അനുസ്മരിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ ജനുവരി 25 മുതൽ 30 വരെ ഹൃദയത്തിൽ മാണി സാർ- സ്മൃതിസംഗമം' എന്ന പേരിൽ 1000 കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ആണ് യു കെ പ്രവാസി കേരളാ കോൺഗ്രസിന്റെ ആഭ്യമുഖ്യത്തിൽ സ്മൃതി സംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ