കോട്ടയം: പാലായുടെ സ്വന്തം കെ.എം. മാണിക്ക് നാളെ വീണ്ടും ഒരു റെക്കോർഡ്് കൂടി. പാലായുടെ എംഎൽഎയായി കെ.എം മാണി തെരഞ്ഞെടുക്കപ്പെട്ടിട്ട്് നാളെ 52 വർഷം പൂർത്തിയാകും.1965ൽ ആണു പുതുതായി രൂപീകരിച്ച പാലാ നിയോജക മണ്ഡലത്തിൽ നിന്നു കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിക്കുന്നത്.എന്നാൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ അന്നു നിയമസഭ രൂപീകരിക്കുകയോ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയോ ഉണ്ടായില്ല.

തുടർന്ന് നടന്ന 12 തെരഞ്ഞെടുപ്പുകളിലും കെ.എം. മാണി തന്നെ വിജയിച്ചു. 1977 മുതൽ കേരളാ കോൺഗ്രസ് മുന്നണി സംവിധാനത്തിലാണ്. 12 തവണ ബജറ്റ് അവതരിപ്പിച്ച കെ.എം മാണി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡും നേടി.

മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായിട്ടാണു കെ.എം. മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി.

1959 ൽ കെപിസിസി യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി. 2015 നവംബർ 10 ന് ബാർ കോഴ അഴിമതി ആരോപണത്തെത്തുടർന്ന് യുഡിഎഫ് മന്ത്രിസഭയിൽ നിന്നും രാജി വച്ചു.