- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90% ലധികം പ്രവർത്തനങ്ങളും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നതെന്ന് പറഞ്ഞത് പിണറായി തന്നെ; എന്നിട്ടും ഉദ്ഘാടനത്തിന് ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്ത സർക്കാർ നടപടിയെ എന്ത് പേരിട്ടാണ് വിളിക്കുക? അതൊക്കെ, അല്പം അന്തസ്സും നാണവും മാനവുമുള്ള ഭരണകൂടത്തിൽ നിന്നല്ലേ പ്രതീക്ഷിക്കാനാവൂ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെഎം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തത് ചോദ്യം ചെയത് സർക്കാരിനെതിരെ ആഞ്ഞടിച്ച് കെഎം ഷാജഹാന്റെ ഫേസ്ബുക്ക പോസ്റ്റ്. കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90% ലധികം പ്രവർത്തനങ്ങളും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയായി എന്ന്, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത പിണറായി സർക്കാരിന്റെ നടപടിയെ എന്ത് പേരിട്ടാണ് വിളിക്കുക?യഥാർത്ഥത്തിൽ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്ചുതാനന്ദൻ എന്നിവരേയും ഉദ്ഘാടനത്തിന് ക്ഷണിക്കേണ്ടതായിരുന്നു.എന്നാൽ അതൊക്കെ, അല്പം അന്തസ്സും നാണവും മാനവുമുള്ള ഭരണകൂടത്തിൽ നിന്നല്ലേ പ്രതീക്ഷിക്കാനാവൂ? എന്നും കെഎം ഷാജഹാൻ ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരൂ കൂട്ടം യു ഡി എഫ് എം എൽ എ മാർ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അവരുടെ ചോദ
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തത് ചോദ്യം ചെയത് സർക്കാരിനെതിരെ ആഞ്ഞടിച്ച് കെഎം ഷാജഹാന്റെ ഫേസ്ബുക്ക പോസ്റ്റ്. കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90% ലധികം പ്രവർത്തനങ്ങളും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയായി എന്ന്, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്.
എന്നിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത പിണറായി സർക്കാരിന്റെ നടപടിയെ എന്ത് പേരിട്ടാണ് വിളിക്കുക?യഥാർത്ഥത്തിൽ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്ചുതാനന്ദൻ എന്നിവരേയും ഉദ്ഘാടനത്തിന് ക്ഷണിക്കേണ്ടതായിരുന്നു.എന്നാൽ അതൊക്കെ, അല്പം അന്തസ്സും നാണവും മാനവുമുള്ള ഭരണകൂടത്തിൽ നിന്നല്ലേ പ്രതീക്ഷിക്കാനാവൂ? എന്നും കെഎം ഷാജഹാൻ ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരൂ കൂട്ടം യു ഡി എഫ് എം എൽ എ മാർ നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നൽകിയ മറുപടികളാണ് താഴെ കൊടുത്തിരിക്കുന്നത്.
അതിൽ ഒരു ചോദ്യം, മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവർത്തനങ്ങൾ പൂർത്തിയായി എന്നായിരുന്നു. ആ ചോദ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 20. 6. 18 ന് ഇങ്ങനെ മറുപടി നൽകി.
1.വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സിയാലിനെ ചുമതലപ്പെടുത്തി.
2. മൂന്നാം ഘട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി 785 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 310 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയിൽ ലോൺ ലഭ്യമാക്കുകയും സ്ഥലമെടുപ്പ് ആരംഭിക്കുകയും ചെയ്തു.
3.എൽ ആൻഡ് ടി കമ്പനിക്ക് റൺവേയുടെ പ്രവൃത്തി ഏല്പിച്ചു.
4. റൺവേയുടെ വികസനത്തിന് ആവശ്യമായ 10.52 ഏക്കർ ഭൂമി ഏറ്റെടുത്തു.
5. റോഡ് നിർമ്മാണത്തിന് 40 സെന്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി.
6. മൂന്നാം ഘട്ടത്തിൽ ഡിനോവയായ 131 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാരംഭിച്ചു.
7. ബിപിസിഎൽ ന് 170 കോടി രൂപക്കുള്ള ഓഹരി കൈമാറി.
8. എ ടി എഫ് എയർക്രാഫ്ട് ഫ്യൂവൽ ഫാം നടപ്പാക്കുന്നതിനുള്ള ബിപിസിഎൽ -കിയാൽ എന്ന സ്വകാര്യ സംയുക്ത സംരംഭ കമ്പനി രൂപീകരിച്ചു.
9. 892 കോടി രൂപക്കുള്ള ബാങ്ക് ലോൺ ലഭ്യമാക്കുന്നതിന് ക്യാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളുമായി ധാരണാപത്രം ഒപ്പിട്ടു.
വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവർത്തനങ്ങൾ ഇത് വരെ പൂർത്തിയായി എന്ന ചോദ്യത്തിന് 2016 ജൂണിൽ(26 .9.16 ന് ) മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകി:
3050 മീറ്റർ റൺവേ, 20 എയർക്രാഫ്റ്റ് പാർക്കിങ്ങിനായുള്ള ഏപ്രൺ, പാരലൽ ടാക്സി ട്രാക്ക് (889 മീറ്റർ), റൺവേ ലിങ്ക് - ടാക്സി (2 എണ്ണം), ഏപ്രൺ ലിങ്ക് ടാക്സി (4 എണ്ണം), ചുറ്റുമതിൽ (18മീറ്റർ), ഓപ്പറേഷൻ വാൾ(4കിമീ), എയർ ട്രാഫിക് കൺട്രോൾ ടവർ ബിൽഡിങ്ങ് (85%), ഫയർസ്റ്റേഷൻ (2) ( 75%), സ്റ്റോം വാട്ടർ ഡ്രെയിൻ (35%), ഐസൊലേഷൻ ബേ (50%), ടെർമിനൽ ബിൽഡിങ്ങ് (75%), ഫ്ളൈ ഓവർ ( 150 മീറ്റർ) (90%), അപ്രോച്ച് റോഡ് (ഇന്റണൽ ) ( 20%), കാർ പാർക്കിങ്ങ് (50%), ബാഗേജ് ഫാന്റലിങ്ങ് സിസ്റ്റം (60%), ലിഫ്റ്റ്(40%), എസ്കലേറ്റർ ( 70%), കെ എസ് ഇ ബി സപ്ലൈ (90%), വാട്ടർ സപ്ലൈ (100%).
കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90% ലധികം പ്രവർത്തനങ്ങളും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയായി എന്ന്, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയിൽ നല്കിയ മേല്പറഞ്ഞ മറുപടികൾ,
പകൽ പോലെ,
അർത്ഥശങ്കക്കിടയില്ലാത്ത വിധം
വ്യക്തമാക്കുന്നു.
എന്നിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത പിണറായി സർക്കാരിന്റെ നടപടിയെ എന്ത് പേരിട്ടാണ് വിളിക്കുക?
യഥാർത്ഥത്തിൽ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്ചുതാനന്ദൻ എന്നിവരേയും ഉദ്ഘാടനത്തിന് ക്ഷണിക്കേണ്ടതായിരുന്നു.
എന്നാൽ അതൊക്കെ, അല്പം അന്തസ്സും നാണവും മാനവുമുള്ള ഭരണകൂടത്തിൽ നിന്നല്ലേ പ്രതീക്ഷിക്കാനാവൂ?