- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം ഷാജഹാൻ ഉൾപ്പെടെ അഞ്ച് പേർക്കും ജാമ്യം; ഗൂഢാലോചന ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഉയർത്തിയ എതിർപ്പ് കോടതി മുഖവിലയ്ക്കെടുത്തില്ല; ഷാജഹാൻ വീട്ടിൽ മടങ്ങിയെത്തിയാലേ സമരം അവസാനിപ്പക്കൂവെന്ന് മാതാവ്
തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നിൽ ജിഷ്ണുവിന്റെ മാതാവ് മഹിജ നടത്തിയ സമരത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പൊലീസ് പിടികൂടി ജയിലിലടച്ച കെ.എം ഷാജഹാൻ ഉൾപ്പെടെയുള്ള അഞ്ച് പേർക്കും കോടതി ജാമ്യം അനുവദിച്ചു. കെ.എം ഷാജഹാൻ, ഷാജിർഖാൻ, ഭാര്യ മിനി, ഹിമവൽ ഭദ്രാനന്ദ, ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചനാക്കുറ്റം ആരോപിച്ചാണ് അഞ്ചു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുമ്പിൽ നിരാഹാര സമരം നടത്താൻ എത്തിയപ്പോൾ പൊലീസ് തടയുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാൻ ഉൾപ്പെടെയുള്ള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരുടെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്യാനായി കോടതി അനുവദിച്ചത്. ഇതിൽത്തന്നെ ഷാജ

തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നിൽ ജിഷ്ണുവിന്റെ മാതാവ് മഹിജ നടത്തിയ സമരത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പൊലീസ് പിടികൂടി ജയിലിലടച്ച കെ.എം ഷാജഹാൻ ഉൾപ്പെടെയുള്ള അഞ്ച് പേർക്കും കോടതി ജാമ്യം അനുവദിച്ചു. കെ.എം ഷാജഹാൻ, ഷാജിർഖാൻ, ഭാര്യ മിനി, ഹിമവൽ ഭദ്രാനന്ദ, ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ഗൂഢാലോചനാക്കുറ്റം ആരോപിച്ചാണ് അഞ്ചു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുമ്പിൽ നിരാഹാര സമരം നടത്താൻ എത്തിയപ്പോൾ പൊലീസ് തടയുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാൻ ഉൾപ്പെടെയുള്ള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരുടെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്യാനായി കോടതി അനുവദിച്ചത്. ഇതിൽത്തന്നെ ഷാജഹാനെ ജയിലിലെത്തി ചോദ്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ജിഷ്ണുവിന്റെ മാതാവ് മഹിജയിക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഷാജിർഖാൻ, മിനി, ശ്രീകുമാർ എന്നിവർ ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയത്. സംഘർഷം നടക്കുന്നതിനിടെ അവിടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ കെ.എം ഷാജഹാൻ, പൊലീസുകാർ ഷാജിർഖാനെ കസ്റ്റഡിയിലെടുക്കുന്നത് ചോദ്യം ചെയ്തു. ഇതിനിടെ ഷാജഹാനെയും പൊലീസുകാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയെ കാണാനെത്തിയ തോക്കുസ്വാമിയെന്ന ഹിമവൽ ഭദ്രാന്ദ സംഘർഷം നോക്കി നിൽക്കെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.
ഷാജഹാന്റെ അറസ്റ്റിനെതിരെ പ്രതിഷേധമുയർന്നെങ്കിലും അതിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ സ്വീകരിച്ചത്.
ഷാജഹാനെ എല്ലാവർക്കും അറിയാവുന്നതാണല്ലോയെന്ന പിണറായിയുടെ ചോദ്യവും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെ ഷാജഹാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മാതാവ് തങ്കമ്മ രണ്ട് ദിവസമായി നിരാഹാരസമരം നടത്തുകയായിരുന്നു. ഇതിനിടെ മകൻ വീട്ടിൽ മടങ്ങിയെത്തിയാലേ സമരം അവസാനിപ്പിക്കൂവെന്ന് തങ്കമ്മ അറിയിച്ചു.

