കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജിയുടെ ഭാര്യ ആശ ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.

കോഴിക്കോട്ടെ ഇഡി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ആശയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. പ്ലസ്ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ നാളെ കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ആശ ഷാജിയെ ഇന്ന് ചോദ്യം ചെയ്യുന്നത്.

വിവാദമായ കോഴിക്കോട്ടെ വീടും കണ്ണൂരിലെ വീടും ആശയുടെ പേരിലാണ് ഉള്ളത്. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കഴിഞ്ഞ പത്ത് വർഷമായുള്ള ആശയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. ആശയുടെ അക്കൗണ്ടിലേക്ക് കണക്കിൽ പെടാത്ത പണം വന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.