- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവ് അഭിഭാഷകനായ എംആർ ഹരീഷിന്റെ പരാതി പരിഗണിച്ച്
കോഴിക്കോട്; അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാജിക്കെതിരെ വിജലിൻസ് അന്വേഷണത്തിന് ഉത്തരവ്. അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് ജഡ്ജി കെ വിജയകുമാറാണ് എംഎൽഎക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് കാണിച്ചാണ് അഭിഭാഷകനായ ഹരീഷ് പരാതി നൽകിയത്.
പരാതി സ്വീകരിച്ച കോടതി സംഭവത്തിൽ പ്രാധമിക അന്വേഷണം നടത്തി റിപ്പോർ്ട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്‌പിക്ക് നിർദ്ദേശം നൽകി. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിൽ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവ് വന്നിരിക്കുന്നത്. കെഎം ഷാജിയുടെ ഭാര്യ ആശ ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നുണ്ട്.
കോഴിക്കോട്ടെ ഇഡി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ആശയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. പ്ലസ്ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ നാളെ കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ആശ ഷാജിയെ ഇന്ന് ചോദ്യം ചെയ്യുന്നത്. വിവാദമായ കോഴിക്കോട്ടെ വീടും കണ്ണൂരിലെ വീടും ആശയുടെ പേരിലാണ് ഉള്ളത്.
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കഴിഞ്ഞ പത്ത് വർഷമായുള്ള ആശയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. ആശയുടെ അക്കൗണ്ടിലേക്ക് കണക്കിൽ പെടാത്ത പണം വന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.