കോഴിക്കോട്: നിയമ പ്രശ്ങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന ഷാജി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽനിന്നും മാറിനിന്നില്ലെങ്കിൽ തിരുവമ്പാടിയിലോ, കണ്ണൂരിലോ മത്സരിക്കാൻ സാധ്യത. കോഴിക്കോട് ജില്ലയിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന പ്രധാന സീറ്റുകളിൽ ഒന്നാണ് മല യോര മേഖലയായ തിരുവമ്പാടി മണ്ഡലം. എല്ലാ സാമുദായിക സംഘടനകളും സജീവമാണെ ങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ എല്ലാവരും ഇടകലർന്ന് പ്രവർത്തിക്കുന്ന മണ്ഡലമായ തിരു വമ്പാടി ഇടതുമുന്നണിയിൽ നിന്ന് സിപിഐ.എമ്മും ഐക്യമുന്നണിയിൽ നിന്ന് മുസ്ലിം ലീഗു മാണ് നിയസഭയിലേക്ക് മത്സരിക്കാറുള്ളത്. അസംബ്‌ളി തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ സജീവ മായതോടെ തിരുവമ്പാടിയെ കേന്ദ്രീകരിച്ചുംപ്രവചനങ്ങൾ വന്നുതുടങ്ങി. കേരള കോൺഗ്രസ്സ് ഐക്യമുന്നണി വിട്ടുപോയത്കൊണ്ടും നേരത്തെ തന്നെ ലീഗിന് അധിക സീറ്റ് എന്ന ആവശ്യം സജീവമായി പരിഗണിക്കുന്നതിനാലും കൈവശമുള്ള തിരുവമ്പാടിക്ക് മേൽ കോൺഗ്രസ്സ് താല്പ ര്യം പ്രകടിപ്പിക്കുന്നില്ല.മാത്രമല്ല ലീഗിന് ശക്തമായ സ്വാധീനമുള്ളവയനാട് പാർലിമെന്റ് മണ്ഡ ലത്തിൽ ഉൾപ്പെടുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ അഞ്ചിടത്തും മത്സരിക്കുന്നത് കോൺഗ്രസ്സ് പാർട്ടിയാണ്. ഏറനാടും തിരുവമ്പാടിയും മാത്രമാണ് ലീഗ് മത്സരിക്കുന്നത് .കഴിഞ്ഞ തവണ ലീഗ് കുന്നമംഗലം സീറ്റ് കോൺഗ്രസ്സിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

മണ്ഡലത്തിന് പുറത്ത് നിന്ന് സ്ഥാനാർത്ഥി വരികയാണെകിൽ ആദ്യ പരിഗണന കെ.എം ഷാജി ക്ക് ആണ് . അദ്ദേഹത്തിന്റെ മതേതര പ്രതിച്ഛായ തിരുവമ്പാടിയിൽ ഗുണം ചെയ്യും. ഈ തവണ അഴീക്കോട് മണ്ഡലം സുരക്ഷിതമല്ല എന്നതിനാൽ കണ്ണൂർ മണ്ഡലത്തിനായി ലീഗ് പിടിമുറുക്കു ന്നുണ്ട്. അങ്ങിനെയെങ്കിൽ ഷാജി കണ്ണൂരിലേക്ക് മാറും. നിയമ പ്രശ്ങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന ഷാജി ഈ തവണ മാറി നിൽക്കാനും ആലോചിക്കുന്നുണ്ട്. മത്സരിക്കുന്നെങ്കിൽ കണ്ണൂ രോ തിരുവമ്പാടിയോ ആണ് ഷാജിക്ക് തസ്ല്പര്യം. ഷാജിയെ പോലുള്ള ഒരു കരുത്തന്റെ സാന്നി ധ്യം വടക്കേ മലബാറിൽ വേണ്ടതിനാൽ രണ്ട് തവണ എംഎ‍ൽഎ ആയ എൻ.എ നെല്ലികുന്നിന് പകരം ഷാജിയെ പാർട്ടി കാസർകോട്ടേക്ക് മാറാനും സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ ഷാജി യെ പോലെ മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറിയായ സി. പി ചെറിയ മുഹമ്മദ് തിരുവമ്പാടിയിൽ മത്സ രിച്ചേക്കും. നേരത്തെ മൂന്ന് തവണ കൊക്കിന്നും ചുണ്ടിനും ഇടയിൽ സ്ഥാനാർത്ഥിത്വം നഷ്ട്ട പെട്ട ചെറിയ മുഹമ്മദ് കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ തിര ഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയായിരുന്നു. മണ്ഡലത്തിൽ പെട്ട ഒരു ഹയർ സെക്കണ്ടറി സ്‌കൂളിൽ മുപ്പത് വര്ഷം അദ്ധ്യാപകനും പ്രിൻസിപാളും ആയി ജോലി ചെയ്ത അദ്ദേഹത്തിന് വലിയൊരു ശിഷ്യ സമ്പത്ത് മണ്ഡലത്തിലുണ്ട് എന്നത് അനുകൂല ഘടകമായി പാർട്ടി കാണു ന്നുണ്ട്. കോൺഗ്രസ്സുമായി നല്ല ബന്ധം നിലനിർത്തുന്ന ചെറിയ മുഹമ്മദ് എം.എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റായും ലീഗിന്റെ അദ്ധ്യാപക യൂണിയന്റെ സ്റ്റേറ്റ് പ്രസിഡന്റായി ഇരുപത്തിയഞ്ചു വർഷവും പ്രവർത്തിച്ചിട്ടുണ്ട് .

ഗെയിൽ സമര സമിതിയുടെ സംസ്ഥാന കൺവീനറായ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളുമായി നല്ല ബന്ധം നിലനിത്തുന്നതും അദ്ദേഹത്തിന്റെ പഞ്ചായത്തായ കൊടിയത്തൂരിൽ തദ്ദേശ തിര ഞ്ഞെടുപ്പിൽ ഐക്യ മുന്നണി നേടിയ വൻ വിജയം നേടിയതും അനുകൂല ഘടകമാണ്. സി.പി ചെറിയമുഹമ്മദിനെ മറ്റ് ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റിയാൽ പിന്നെ മണ്ഡലത്തിൽ നിന്ന് സാധ്യതയുള്ളത് സീനിയർ നേതാവും ജില്ലാ ലീഗ് സെക്രട്ടറിയുമായ വി. കെ ഹുസൈൻകുട്ടി ക്കാണ് . മണ്ഡലം ജനറൽ സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഹുസൈൻകുട്ടി പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ മൂന്ന് തവണയായിവ്യത്യസ്ത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എം.എസ് .എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയായ ഹുസൈൻകുട്ടിക്ക് മലയോര മേഖലയിൽ നല്ല സ്വാധീനമുണ്ട് .അദ്ദേഹത്തിന്റെ പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മികച്ച വിജയവും നേതൃത്വത്തിലുള്ള നല്ല ബന്ധവും ഹുസൈൻകുട്ടിക്ക് അനുകൂല ഘടകമാണ്. ചെറിയ മുഹമ്മദ് മറ്റിടങ്ങളിലേക്ക് മാറുകയാണെങ്കിൽ മാത്രമേ ഹുസൈൻകുട്ടിയെ പരിഗണിക്കൂ.

ലീഗിന്റെ പുറത്ത് നിന്നുള്ള സ്ഥാനാർത്ഥി പരീക്ഷണങ്ങൾ അടുത്ത കാലത്തൊക്കെ പരാജയ പെട്ടതുകൊണ്ടാണ് പ്രാദേശിക പരിഗണക്ക് മുൻതൂക്കം കിട്ടുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശതമായ മുന്നേറ്റമാണ് യു.ഡി.എഫ് മണ്ഡലത്തിൽ നടത്തിയത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മണ്ഡലം ലീഗ് പ്രസിഡണ്ട് സി കെ കാസിം ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ എന്നിവരുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.