- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്ത ചേട്ടൻ മരിച്ചത് പത്തു ദിവസം മുമ്പ്; രണ്ടാമത്തെ ചേട്ടന്റെ മരണവും അപ്രതീക്ഷിതം; കെ സുധാകരന്റെ സഹോദരൻ കുമ്പക്കുടി ചന്ദ്രനും അന്തരിച്ചു
കണ്ണൂർ: കെപിസിസി വർക്കിങ് പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരന്റെ രണ്ടാമത്തെ ജ്യേഷ്ഠ സഹോദരനും നിര്യാതനായി. കരസേനയിൽ റിട്ട. ഉദ്യോഗസ്ഥനായ കുമ്പക്കുടി ചന്ദ്രൻ (74) ആണ് ബുധനാഴ്ച മരിച്ചത്. മറ്റൊരു സഹോദരൻ റിട്ട. ക്യാപ്റ്റൻ ജയരാമൻ (77) പത്തുദിവസംമുമ്പാണ് മരിച്ചത്.
പയ്യന്നൂരിൽ ബിസിനസ് നടത്തുകയായിരുന്നു ചന്ദ്രൻ. മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ നടാലിലെ ലാൽ വിഹാർ ഭവനത്തിൽ പൊതുദർശനത്തിനുശേഷം ഉച്ച 12ന് പയ്യാമ്പലത്ത് സംസ്‌കരിക്കും. പിതാവ്: പരേതനായ വയക്കര രാമുണ്ണി. മാതാവ്: പരേതയായ കുമ്പക്കുടി മാധവി. സുധയാണ് ചന്ദ്രന്റെ ഭാര്യ. മക്കൾ: സായൂജ്, സയന. മരുമകൾ: സർഗ. മറ്റ് സഹോദരങ്ങൾ: പരേതരായ കമല, സുലോചന.
Next Story