ദുബൈ:കസ്റ്റംസിന്റെയും യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയുംആഭിമുഖ്യത്തിൽ യു.എ.ഇയുടെ വിവിധ തലങ്ങളിൽ നടന്നുവരുന്ന ബൗദ്ധിക സ്വത്തവകാശ ശിൽപ്പശാല ദുബൈ കെ.എം.സി.സി സംഘടിപ്പിച്ചു.യു.എ.ഇ ദേശീയ അജണ്ട 2021ന്റെഭാഗമായി വിദ്യാഭ്യാസ നവോത്ഥാനത്തിൽ പരസ്പര പങ്കാളിത്തം ക്രിയാത്മകമായിഉപയോഗിക്കാൻ വിദ്യാഭ്യാസ, സന്നദ്ധ, സർക്കാർ സ്ഥാപനങ്ങളെ പ്രസ്തുതസംരംഭങ്ങൾ വഴി ഒരുമിപ്പികുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ ശിൽപ്പശാല ദുബൈകെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ നടക്കുന്ന ഐ.പി.ആർ ലംഘനങ്ങൾ തുറന്നുകാട്ടി പൊതുജനങ്ങെളെ ബോധവൽക്കരിക്കുന്നതാണ് ഈ ക്യാമ്പയിൻ ഗവേഷണ പ്രവർത്തനത്തിന്റെ ഭാഗമായി അഭിഭാഷകർ,ആർക്കിടെക്റ്റുകൾ,ഐ.പി.ആർഉദ്യോഗസ്ഥർ,വിദഗ്ദ്ധർഎന്നിവരെയെല്ലാം കണ്ടുകഴിഞ്ഞു.സാധാരണ തൊഴിലാളികൾ ,വിദ്യാർത്ഥികൾ ,സന്ദർശകർ തുടങ്ങി വിവിധ മേഖലയിലുള്ളവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്ബൗദ്ധിക സ്വത്തവകാശ ബോധവത്കരണ യജ്ഞം.

ദുബൈ കെ.എം.സി.സിയുടെ സാമൂഹ്യ പരിപാടിയുടെഭാഗമായി ജെ.എസ്.എസ് സ്‌കൂളുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പയിനിൽബൗദ്ധിക സ്വത്തവകാശങ്ങ ,കടമകൾ ,നിയമം,ലംഘനം ,തുടങിയ വിഷയങ്ങളിൽ അമിത് മസിൻശബീൽ,പ്രീതിക റിക്കി,അമൃത്, ഗ്വവെൻ ഡിക്‌സൻ, ലീന എന്നിവർ സംസാരിച്ചു.ദുബൈ കെ.എം.സി.സി 'മൈ ജോബ്'ടീം അംഗങ്ങളായ സിയാദ്,മുഹമ്മദ്,ഷിബു കാസിം,അഷ്റഫ്,അഫ്‌നാസ് തുടങ്ങിയവർ ശിൽപ്പശാലക്ക്‌നേതൃത്വം നൽകി.