ദുബൈ:വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ ലോകമാകെ ഇന്ന് (24/03/2018) മാർച്ച് 24ന് ശനിയാഴ്ച ഭൗമ മണിക്കൂർ ആചരിക്കുകയാണ് . പ്രസ്തുത പരിപാടികളിൽ എല്ലാ വർഷത്തേയും പോലെ ദുബൈ കെ. എം.സി.സി.യും പങ്കാളിയാവുന്നു.

2007 ൽ ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ ആരംഭിച്ച ഈ പ്രവർ ത്തനം ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. കാലാവസ്ഥ വ്യതിയാനം ആഗോള തലത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ ഭൗമ മണിക്കൂർ ആചരിക്കുന്നത് .ഈ പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിൽ യു.എ. ഇ. ഗവൺമെണ്ടും , കമ്പനികളും, വിവിധ മന്ത്രാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും , സാമൂഹിക സംഘടനകളും, വ്യക്തികളും പങ്കാളികളാവുകയാണ്.

വരുന്ന തലമുറക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കുന്നതിന് എല്ലാവരേയും ഓർമപ്പെടുത്തുന്നതിന് യു.എ. ഇ. ഗവൺമെന്റ് ശൈഖ് സായിദ് വർഷം ആചരിക്കുന്നതു കൊണ്ട് ഏറ്റവും വലിയ പരിപാടികളാണ് ഇവിടെ നടക്കുന്നത്. ശൈഖ് സായിദ് വർഷത്തിന്റെ ഭാഗമായും പരിസ്ഥിതി സംരഷഷണത്തിന്റെ പ്രാധാന്യം മനസിലാക്കിയും ദുബൈ കെഎംസിസി പ്രവർത്തകരും അനുഭാവികളും, സ്ഥാപനങ്ങളും വീടുകളും രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുത ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തി വെച്ച് ലോകത്ത് നടക്കുന്ന ഈ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് പ്രസിസന്റ് പി.കെ. അൻവർ നഹ, ആക്ടിങ് ജന: സെക്രട്ടറി ഇസ്മയിൽ ഏറാമല എന്നിവർ അഭ്യർത്ഥിച്ചു.

കൂടാതെ ജീവിതത്തിലുടനീളം പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും വീണ്ടും ഉപയോഗിക്കുന്ന കപ്പുകൾ ഉപയോഗിക്കുകയും എൽ. ഇഡി ലൈറ്റ് ഉപയോഗിച്ച് വൈദ്യുതി ലാഭിക്കുകയും മാലിന്യങ്ങൾ കുറച്ച് സോളാർ വൈദ്യതി ഉപയോഗിച്ച് ഭൂമിയെ സംരക്ഷിണക്കണമെന്നും ഓർമ്മപ്പെടുത്തി.പ്രസ്തുത ഭൗമ മണിക്കൂർ ആചരണവുമായി ബന്ധപ്പെട്ട് ഇന്ന് മാർച്ച് 24 ശനി രാത്രി 8.30 ന് അൽ ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.