- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി. പാഠപുസ്തക കൈമാറ്റ മേള പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസമായി
ദുബൈ: വർദ്ധിച്ചുവരുന്ന അധ്യയന ചെലവുകൾക്ക് ആശ്വാസം പകരുവാനുംപ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക പ്രയാസം ലഘൂകരിക്കുവാനുമായിപുതിയ അധ്യയന വർഷത്തിൽ ദുബൈ കെ.എം.സി.സി. സൗജന്യ ടെക്സ്റ്റ് ബുക്ക് എകസ്‌ചെയ്ഞ്ച് മേള സംഘടിപ്പിച്ചു. നാലുവർഷമായി കെ.എം.സി.സി. വനിതാവിംഗിന്റെ സഹകരണത്തോടെ നടത്തിവരുന്ന മേളയിൽ അഞ്ഞൂറോളം കുടുംബങ്ങൾഎത്തിച്ചേർന്നു വിദ്യാർത്ഥികൾക്കാവശ്യമായ പുസ്തകങ്ങളും ഗൈഡുകളുംകരസ്ഥമാക്കി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മേള ഉദ്ഘാടനം ചെയ്തു. ദുബൈകെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എ.വളണ്ടിയർ സീനിയർ എക്‌സിക്യുട്ടീവ് അഹമദ് അൽ സാബി, ഇസ്മായിൽഅൽ ഹമ്മാദി (ഷാർജ പൊലീസ്), കുട്ടികൾക്ക് പുസ്തകം വിതരണംചെയ്ത് മേളക്ക് തുടക്കംകുറിച്ചു. ദുബൈ കെ.എം.സി.സി. ജനറൽ സെക്രട്ടറിഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളിൽ പരസ്പര സഹകരണവും പ്രകൃതി സംരക്ഷണ ബോധവുംവളർത്തിയെടു ക്കുന്നതിനും പാഠപുസ്തക കൈമാറ്റ മേള പ്രചോദനമേകി. തങ്ങൾഅധ്യയനം പൂർത്തിയാക്കിയ പുസ്തകങ്ങളും ഗൈഡുകളും ആവശ്യക്കാർക്ക്കൈമാറുക
ദുബൈ: വർദ്ധിച്ചുവരുന്ന അധ്യയന ചെലവുകൾക്ക് ആശ്വാസം പകരുവാനുംപ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക പ്രയാസം ലഘൂകരിക്കുവാനുമായിപുതിയ അധ്യയന വർഷത്തിൽ ദുബൈ കെ.എം.സി.സി. സൗജന്യ ടെക്സ്റ്റ് ബുക്ക് എകസ്‌ചെയ്ഞ്ച് മേള സംഘടിപ്പിച്ചു. നാലുവർഷമായി കെ.എം.സി.സി. വനിതാവിംഗിന്റെ സഹകരണത്തോടെ നടത്തിവരുന്ന മേളയിൽ അഞ്ഞൂറോളം കുടുംബങ്ങൾഎത്തിച്ചേർന്നു വിദ്യാർത്ഥികൾക്കാവശ്യമായ പുസ്തകങ്ങളും ഗൈഡുകളുംകരസ്ഥമാക്കി.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മേള ഉദ്ഘാടനം ചെയ്തു. ദുബൈകെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എ.വളണ്ടിയർ സീനിയർ എക്‌സിക്യുട്ടീവ് അഹമദ് അൽ സാബി, ഇസ്മായിൽഅൽ ഹമ്മാദി (ഷാർജ പൊലീസ്), കുട്ടികൾക്ക് പുസ്തകം വിതരണംചെയ്ത് മേളക്ക് തുടക്കംകുറിച്ചു. ദുബൈ കെ.എം.സി.സി. ജനറൽ സെക്രട്ടറിഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.
വിദ്യാർത്ഥികളിൽ പരസ്പര സഹകരണവും പ്രകൃതി സംരക്ഷണ ബോധവും
വളർത്തിയെടു ക്കുന്നതിനും പാഠപുസ്തക കൈമാറ്റ മേള പ്രചോദനമേകി. തങ്ങൾഅധ്യയനം പൂർത്തിയാക്കിയ പുസ്തകങ്ങളും ഗൈഡുകളും ആവശ്യക്കാർക്ക്‌കൈമാറുകവഴി പുസ്തകങ്ങൾ അലസമായി ഉപേക്ഷിക്കുന്നതിൽ നിന്ന് മോചനംനേടി. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലേക്കുള്ള സി.ബി.എസ്.ഇ., കേരളബോർഡ്, ഐ.ബി. കരിക്കുലം സിലബസ്സ് ടെക്സ്റ്റ് ബുക്കുകളാണ്‌മേളയിലുണ്ടായിരുന്നത്.
ഉയർന്ന ക്ലാസ്സുകളിലേക്കാവശ്യമായ ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളുംസ്വന്തമാക്കാൻ പ്രവാസി വിദ്യാർത്ഥികൾക്ക് അവസരമേകിയ മേളക്ക് ദുബൈകെ.എം.സി.സി. ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം,എൻ.കെ. ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല,
അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഷ് റഫ് കൊടുങ്ങല്ലൂർ, ആർ. അബ്ദുൽശുക്കൂർ കെ.എം.സി.സി. വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്ദീൻ,
ജനറൽ കൺവീനർ റീന സലീം, ട്രഷറർ നജ്മ സാജിദ് തുടങ്ങിയവർ നേതൃത്വംനൽകി.ദുബൈ കെ.എം.സി.സി. അൽ ബറാഹ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽപ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരും അദ്ധ്യാപകരും വിവിധ സംഘടനാപ്രതിനിധികളും എത്തിച്ചേർന്നു. ഡയസ് ഇടിക്കുള, മുഹമ്മദ് സാജിദ്, രാജൻകൊളാവിപ്പാലം തുടങ്ങിയവർ സന്നിഹിതരായി.