ബർമ്മിങ്ഹാം : ബ്രിട്ടൻ കെഎംസിസി യുടെ നേതൃത്വത്തിൽ ആസിഫ ഐക്യദാർഢ്യം നടത്തി കാശ്മീരി പിഞ്ചുബാലികയായ ആസിഫ എന്ന വിദ്യാർത്ഥിനിയെ ദിവസങ്ങളോളം ബലാൽസംഗം ചെയ്യുകയും അതിമൃഗീയമായ രീതിയിൽ കൊലപ്പെടുത്തുകയും ചെയ്ത സംഘപരിവാർ - പൊലീസ് ഉന്നത പ്രതികളെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും , ഇന്ത്യ പോലുള്ള മഹിത പാരമ്പര്യമുള്ള ഒരു ജനാധിപത്യ രാജ്യത്തെ കശാപ്പു ചെയ്യുന്ന ഫാസിസ്റ്റു വർഗ്ഗീയതയെ പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നും ബ്രിട്ടൻ കെഎംസിസി അഭിപ്രായപ്പെട്ടു