ലണ്ടൻ: ബ്രിട്ടൻ കെഎംസിസിയുടെ നേതൃത്വത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ഫുട്‌ബോൾ ക്ലബ്ബുകൾ തമ്മിലുള്ള 'കെഎംസിസി ചാമ്പ്യൻസ് ട്രോഫി' ഡെർബിയിലെ പവർ ലീഗ് ഗ്രൗണ്ടിൽ വച്ച് നടന്നു. പരിപാടിയിൽ മുഖ്യാതിഥിയായി ഡെർബി മേയർ ജോൺ വിറ്റ്ബി, മിസിസ് വിറ്റ്ബി യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ഡോക്ടർ റിയാസ് അബ്ദുല്ല, ഷെജിൻ നോട്ടിങ്ഹാം എന്നിവർ പങ്കെടുത്തു.

നൂറോളം കായികതാരങ്ങൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയികളായപ്പോൾ ഈസ്റ്റ്ഹാം സ്‌പോർട്ടിങ് റണ്ണേഴ്‌സ് അപ്പ് ആയി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഒരു ഗോൾ വ്യത്യാസത്തിൽ 6/5 നു ഈസ്റ്റ്ഹാം സ്‌പോർട്ടിങ്ങിനെ മറികടന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഡെർബി ചാമ്പ്യന്മാരായി.

ചാമ്പ്യന്മാർക്കുള്ള ട്രോഫി ഡെർബി മേയർ ജോൺ വിറ്റ്ബിയും ചാമ്പ്യന്മാർക്കുള്ള വ്യക്തിഗത ട്രോഫികൽ യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂർ റഹ്മാനും മെഡലുകൾ ഡോക്ടർ റിയാസ് അബ്ദുള്ളയും നൽകിയപ്പോൾ റണ്ണേഴ്‌സ് അപ്പ് നുള്ള ട്രോഫികൾ മിസിസ് വിറ്റ്ബിയും മെഡലുകൾ അസ്ഗറലി ഹുദവിയും ടോപ് സ്‌കോറെർക്കുള്ള ട്രോഫി ഷെജിൻ നോട്ടിങ്ഹാമും നൽകി.

പരിപാടിക്ക് സഫീർ എൻ കെ, കരീം മാസ്റ്റർ, അർഷാദ് വാരം, ഷാജഹാൻ, ഇസ്മായിൽ, ശറഫുദ്ധീൻ, മൊയ്തീൻ, സുബൈർ കോട്ടക്കൽ, കരീം ദാറുൽ ഹുദാ, നുജൂം, സദക്ക്, നസീഫ് എന്നിവർ നേതൃത്വം നൽകി.