- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർ ബഹ്റൈൻ കെഎംസിസി ഫുട്ബോൾ കാർണിവൽ ; കെഎംസിസി കാസർകോട് ക്വാർട്ടർ ഫൈനലിൽ
മനാമാ : ബഹറൈൻ സിഞ്ചിലെ അൽ ഇത്തിഹാദ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഏപ്രിൽ 26,27,30തിയ്യതികളിലായി ഒമ്പത് പേരടങ്ങിയ പന്ത്രണ്ടോളം ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്റർബഹ്റൈൻ കെഎംസിസി ഫുട്ബോൾ കാർണിവെലിൽ കെഎംസിസി കാസർകോട് എതിരില്ലാത്ത മൂന്ന്ഗോളുകൾക്ക് മുഹറക്ക് ഏരിയാ കെഎംസിസി യെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. നൗഷാദിന്റെ നായകത്വത്തിൽ ഇറങ്ങിയ കെഎംസിസി കാസർകോടിന് വേണ്ടി മുന്നേറ്റനിരയിലെ തന്ത്രശാലിയായ താരം ജാപ്പു രണ്ട് ഗോളുകളും പ്രതിരോധ നിരയിലെ താരം താഹഒരു ഗോളും നേടിയാണ് ഫുട്ബോൾ കാർണിവെൽ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുഹറക്ക് ഏരിയാ കെഎംസിസിയെ തറപറ്റിച്ചത്. ജാപ്പു വിനെ കൂടാതെ ക്യപ്റ്റൻനൗഷാദും , ഫൈസൽ ലാവയും മുന്നേറ്റ നിരയിലെ വെടിമരുന്നാകുമ്പോൾ പ്രതിരോധ നിരയിൽതാഹയും സമദും റാഷിദും നിലയുറപ്പിക്കുന്നു . കെഎംസിസി കാസർകോടിന്റെ ഗോൾകൂടാരത്തിന് മുന്നിൽ ഏതൃ ചേരിയുടെ ഏതൊരു നീക്കവും തടുത്തിടാൻ കഴിവുള്ള നിസാംപട്‌ലയാണ് ഗോൾകീപറായി കാവൽ തീർക്കുന്നത്.
മനാമാ : ബഹറൈൻ സിഞ്ചിലെ അൽ ഇത്തിഹാദ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഏപ്രിൽ 26,27,30തിയ്യതികളിലായി ഒമ്പത് പേരടങ്ങിയ പന്ത്രണ്ടോളം ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്റർബഹ്റൈൻ കെഎംസിസി ഫുട്ബോൾ കാർണിവെലിൽ കെഎംസിസി കാസർകോട് എതിരില്ലാത്ത മൂന്ന്ഗോളുകൾക്ക് മുഹറക്ക് ഏരിയാ കെഎംസിസി യെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു.
നൗഷാദിന്റെ നായകത്വത്തിൽ ഇറങ്ങിയ കെഎംസിസി കാസർകോടിന് വേണ്ടി മുന്നേറ്റനിരയിലെ തന്ത്രശാലിയായ താരം ജാപ്പു രണ്ട് ഗോളുകളും പ്രതിരോധ നിരയിലെ താരം താഹഒരു ഗോളും നേടിയാണ് ഫുട്ബോൾ കാർണിവെൽ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുഹറക്ക് ഏരിയാ കെഎംസിസിയെ തറപറ്റിച്ചത്. ജാപ്പു വിനെ കൂടാതെ ക്യപ്റ്റൻനൗഷാദും , ഫൈസൽ ലാവയും മുന്നേറ്റ നിരയിലെ വെടിമരുന്നാകുമ്പോൾ പ്രതിരോധ നിരയിൽതാഹയും സമദും റാഷിദും നിലയുറപ്പിക്കുന്നു . കെഎംസിസി കാസർകോടിന്റെ ഗോൾ
കൂടാരത്തിന് മുന്നിൽ ഏതൃ ചേരിയുടെ ഏതൊരു നീക്കവും തടുത്തിടാൻ കഴിവുള്ള നിസാംപട്‌ലയാണ് ഗോൾകീപറായി കാവൽ തീർക്കുന്നത്.