- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി യുടെ ഓൺലൈൻ റംസാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി
ഷാർജ : കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീളുന്ന ഓൺലൈൻ റംസാൻ പ്രഭാഷണ പരമ്പരക്ക് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി എന്ന ഒഫീഷ്യൽ വാട്‌സ് ആപ് ഗ്രൂപ്പിൽ തുടക്കമായി. പുണ്യ റമളാനിനെ വരവേൽക്കുന്നതോടൊപ്പം അതിന്റെ പരിശുദ്ദിയെ പരിപാലിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രഭാഷണ പരമ്പര ഒരുക്കിയിട്ടുള്ളത്. അഹ്ലൻ റമളാൻ എന്ന പരിപാടിയോട് കൂടിയാണ് ഓൺലൈൻ മത പ്രഭാഷണ പരമ്പരക്ക് തുടക്കമായത്. ഷാർജ തലശ്ശേരി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഹംസ മുക്കൂടിന്റെ അദ്ധ്യക്ഷതയിൽ ട്രഷറർ നാസർ തായൽ ഉദ്ഘാടനം ചെയ്തു. 'ഖുർആനിലേക്ക് മടങ്ങുക' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ യുവ പണ്ഡിതൻ ഉസ്താദ് ഖലീലു റഹ്മാൻ കാഷിഫി പ്രഭാഷണം നടത്തി. മനുഷ്യന്റെ ഇരുൾ മൂടിയ ജീവിതത്തിൽ പ്രകാശം ചൊരിഞ്ഞതും നേർമാർഗ്ഗം തെളിച്ചതും ഖുർആനിക വചനങ്ങളാണ് എന്ന് ഉസ്താദ് ഉൽബോധിപ്പിച്ചു. തുടർന്ന് യുവ പണ്ഡിതനും ഹാഫിളുമായ
ഷാർജ : കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീളുന്ന ഓൺലൈൻ റംസാൻ പ്രഭാഷണ പരമ്പരക്ക് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി എന്ന ഒഫീഷ്യൽ വാട്‌സ് ആപ് ഗ്രൂപ്പിൽ തുടക്കമായി.
പുണ്യ റമളാനിനെ വരവേൽക്കുന്നതോടൊപ്പം അതിന്റെ പരിശുദ്ദിയെ പരിപാലിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രഭാഷണ പരമ്പര ഒരുക്കിയിട്ടുള്ളത്.
അഹ്ലൻ റമളാൻ എന്ന പരിപാടിയോട് കൂടിയാണ് ഓൺലൈൻ മത പ്രഭാഷണ പരമ്പരക്ക് തുടക്കമായത്. ഷാർജ തലശ്ശേരി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഹംസ മുക്കൂടിന്റെ അദ്ധ്യക്ഷതയിൽ ട്രഷറർ നാസർ തായൽ ഉദ്ഘാടനം ചെയ്തു. 'ഖുർആനിലേക്ക് മടങ്ങുക' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ യുവ പണ്ഡിതൻ ഉസ്താദ് ഖലീലു റഹ്മാൻ കാഷിഫി പ്രഭാഷണം നടത്തി. മനുഷ്യന്റെ ഇരുൾ മൂടിയ ജീവിതത്തിൽ പ്രകാശം ചൊരിഞ്ഞതും നേർമാർഗ്ഗം തെളിച്ചതും ഖുർആനിക വചനങ്ങളാണ് എന്ന് ഉസ്താദ് ഉൽബോധിപ്പിച്ചു.
തുടർന്ന് യുവ പണ്ഡിതനും ഹാഫിളുമായ ഉസ്താദ് ഹാഫിള് സുഹൈർ അസ്ഹരി, ഷാർജ കാസർഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് സകീർ കുമ്പള, സെക്രട്ടറി ഗഫൂർ ബേക്കൽ, എം മുഹമ്മദ് ഹാജി, സി ബി കരീം ചിത്താരി, എ വി സുബൈർ, കരീം കൊളവയൽ, ഫ്രൂട്ട് നാസർ മാണിക്കോത്ത്, മുഹമ്മദ് കുഞ്ഞി തൊട്ടിയിൽ, റസാഖ് മാണിക്കോത്ത്, അമീർ മുബാറക് എന്നിവർ പ്രസംഗിച്ചു. എ എം അസ്ലം മുറിയാനാവി സ്വാഗതം പറഞ്ഞു.
ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ റമളാനിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി 'പുണ്യ റമളാൻ' എന്ന വിഷയം ആസ്പദമാക്കി പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് ഹാഫിള് മുഹമ്മദ് ശാക്കിർ അൽ ഖാസിമി പ്രഭാഷണം നടത്തി. മൂന്നാം ദിവസവും നാലാം ദിവസവും 'റമളാൻ ഭക്തിയുടെ നിറവിൽ' എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും യുവ വാഗ്മിയുമായ ഉസ്താദ് അമീറുദ്ദീൻ ബാഖവി പ്രഭാഷണം നടത്തി. മെയ് 21, 22 തീയ്യതികളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയും പത്തനംതിട്ട ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ ഉസ്താദ് ഹാഫിള് അബ്ദു റസാഖ് മൗലവി പ്രഭാഷണം നടത്തും. തുടർന്ന് വരുന്ന ദിവസങ്ങളിൽ കേരളത്തിനകത്തും പുറത്തും ഉള്ള പണ്ഡിതന്മാരും പ്രഗത്ഭ പ്രഭാഷകന്മാരും പ്രഭാഷണ പരമ്പരയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തുമെന്ന് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ഭാരവാഹികൾ അറിയിച്ചു.