ദിയടുക്ക - ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ,മർഹും പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം കമ്മിറ്റി. വഴി നിർമ്മിച്ചു നൽകുന്ന ഒൻപതാമത്തെ ബൈത്തുറഹ്മ ഉമേഷ് റായിക്കു വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യദ് റഷീദ് അലി ശിഹാബ് തങ്ങൾ സമർപ്പിച്ചു ദുബായ് കെ എം സി സി കാസർഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നല്കുന്ന എട്ടാംബത്തെ വീടും അവകാശികൾക് റഷീദ് അലി ശിഹാബ് തങ്ങൾ കൈമാറി.

ഇല്ലാത്തവന്റെ വേദന അറിയുന്നവർ മനസ്സറിഞ്ഞു നൽകുന്ന നാണയത്തുട്ടുകളാണ് ഉയർന്നു പൊങ്ങുന്ന ഓരോ ബൈത്തുറഹ്മകളെന്നും മതത്തിന്റെ അതിർവരമ്പുകളോ രാഷ്ട്രീയത്തിന്റെ വിവേചനങ്ങളോ ഇല്ലാതെ 'അർഹത' എന്ന മാനദണ്ഡം മാത്രം നോക്കി നൽകുന്നതുകൊണ്ടാണ് ഈ പദ്ധതിയെ സമൂഹം ഏറ്റെടുത്തതെന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

ദുബായ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വഴി നിർമ്മിച്ച നൽകിയ ഒൻപതാമത്തെ ബൈത്തുറഹ്മയാണ് ബദിയടുക്ക പട്ടാജയിലെ ഉമേശ് റൈക്ക് കൈമാറിയത്

മണ്ഡലം കമ്മിറ്റിയുടെ ഇത് വരെ പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും ഇതോടെ പൂർത്തീകരിച്ചതായി സലാം കന്യപ്പാടി, നൂറുദ്ദീൻ ആറാട്ടുകടവ്, ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു.

എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.ടി അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന് എംഎ‍ൽഎ., പി.ബി. അബ്ദുൽ റസാഖ് എംഎ‍ൽഎ., അബ്ദുല്ലകുഞ്ഞി ചെർക്കള, മൂസ ബി. ചെർക്കള, മാഹിൻ കേളോട്ട് ഹനീഫ് ചെർക്കള, സി.ബി. അബ്ദുല്ല, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അബ്ദുൽ റഹ്മാൻ ഹാജി പട്ട്ള, അഷ്റഫ് എടനീർ, സഹീർ ആസിഫ്, സിദ്ദിഖ് സന്തോഷ് നഗർ, ബദറുദ്ദീൻ താഷിം ,മുനീർ ചെർക്കള ഏറിയാൽ മുഹമ്മദ് കുഞ്ഞി സലീം ചേരങ്കേ, മഹമൂദ് കുളങ്കര, അഷ്റഫ് ചേതനം എം എസ് മൊയ്ദു ഹമീദ് ഗോളിയടുക്ക,മുഹമ്മ്ദ് പിലാങ്കട്ട ,കൃഷ്ണഭട്ട് ഇബ്രാഹിം മദക്കം, ഷംസുദ്ദീൻ കിന്നിങ്കാർ, എസ്.കെ. അബ്ബാസ് അലി, അസീസ് കൊട്ടി, ഇബ്രാഹിം, എൻ.ബി. മുഹമ്മദ്, മൂസ ഹാജി, യൂസഫ് ഹാജി, ഇബ്രാഹിം നാട്ടക്കല്ല്, എൻ.എച്ച്. മുഹമ്മദ്, എസ്.കെ. മുഹമ്മദ്, അഷ്റഫ് കരോഡി, ഇ.കെ.മുഹമ്മദ്, അബ്ദുൽ റഹ്മാൻ അന്വര് ഓസോൺ ,അബ്ദുല്ല ചാലക്കര സംസാരിച്ചു. . പ്രമുഖ ജീവകാരുണ്യ സാമൂഹിക പ്രവർത്തകൻ ശ്രീ സായിറാം ഗോപാല കൃഷ്ണ ഭട്ട് അവരുകളാണ് ബൈത്തുറഹ്മയുടെ കുട്ടിയാടിക്കൽ കർമം നടത്തിയുത്. മണ്ഡലം കമ്മിറ്റിയുടെ ഇത് വരെ പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും ഇതോടെ പൂർത്തീകരിച്ചതായി സലാം കന്യപ്പാടി, നൂറുദ്ദീൻ ആറാട്ടുകടവ്, ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു.