യു.എ.ഇ: മങ്കട മണ്ഡലത്തിലെ യു.എ.ഇയിലുള്ള കെ.എം.സി.സി പ്രവർത്തകർക്ക് നവ്യാനുഭവമായി യു.എ.ഇ മങ്കട മണ്ഡലം കെ.എം.സി.സി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. യു.എ.ഇയിലുള്ള ഏഴ് എമിറേറ്റ്‌സിലെ മങ്കട മണ്ഡലത്തിലെ നേതാക്കന്മാരും പ്രവർത്തകരുമായ 120 പ്രതിനിധികൾ പങ്കെടുത്ത പ്രവർത്തക സംഗമം ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു.

മങ്കട മണ്ഡലം കെ.എം.സി.സിയുടെ നേതാവ് മർഹൂം അംജദ് അലി മഞ്ഞളാംകുഴിയെ അനുസ്മരിച്ചുകൊണ്ട് തുടക്കം കുറിച്ച സംഗമത്തിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. അഞ്ച് അജണ്ടകൾക്ക് വിധേയമായി സമയബന്ധിതമായി നടന്ന പ്രതിനിധികളുടെ ചർച്ച യു.എ.ഇ കെ.എം.സി.സിയുടെ നേതാവ് സൈതലവി തയ്യാട്ട് ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ ഏഴു എമിരേറ്റ്‌സുകളിലെയും മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും വ്യവസ്ഥാപിതമാക്കാനും വേണ്ടി പ്രഥമ യു.എ.ഇ മങ്കട മണ്ഡലംകമ്മിറ്റി രൂപീകരിച്ചു.120 പ്രതിനിധികളും ഐക്യകണ്‌ഠേന പ്രഥമ യു.എ.ഇ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പ്രഥമ യു.എ.ഇ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികളായി

അഡൈ്വസറി ബോർഡ് അംഗങ്ങളായി സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അബുദാബി (ചെയർമാൻ), സൈതലവി തായാട്ട് റാസൽഖൈമ (വൈസ് ചെയർമാൻ),അംഗങ്ങൾ അസീസ് പെങ്ങാട്ട് (ദുബൈ),അഡ്വ:അഷ്റഫ് അലി (ഷാർജ). ബഷീർ വറ്റലൂർ അബുദാബി (പ്രസിഡന്റ്), നിഹ്മത്തുള്ള മങ്കട ദുബൈ (ജന:സെക്രട്ടറി), അക്‌ബർ രാമപുരം റാസൽഖൈമ (ട്രഷറർ), ശുഹൈബ് പടവണ്ണ ഷാർജ (ഓർഗനൈസിങ് സെക്രട്ടറി). വൈസ് പ്രസിഡന്റ്മാരായിഉസ്മാൻ മുല്ലപ്പള്ളി (അൽ-ഐൻ),നൗഫൽ കൂട്ടിലങ്ങാടി (ദുബൈ), ഇസ്മായിൽ വേങ്ങാട്(അബുദാബി) സെക്രട്ടറിമാരായി,മുസ്തഫ വി.പി (അജ്മാൻ),അഷ്റഫ് പി.കെ കൊളത്തൂർ (ഫുജേറ),ജുനൈദ് മക്കരപറമ്പ് (ഷാർജ) എന്നിവരെ തെരഞ്ഞെടുത്തു. അസീസ് പേങ്ങാട്ട്, അഡ്വ: അഷ്റഫ് അലി, ഹകീം കരുവാടി ,നാല് എമിരേറ്റ്‌സിലെ മണ്ഡലം ജില്ലാ നേതാക്കൾ സംബന്ദിച്ചു. ഷൗകത്തലി മക്കരപറമ്പ്,സലിം വെങ്കിട്ട,അഷ്റഫ് വേങ്ങാട്,നാസർ കൂട്ടിലങ്ങാടി,ബഷീർ വെള്ളില,സദർ പടിഞ്ഞാറ്റുമുറി,റാഫി കൊളത്തൂർ,സകീർ അരിപ്ര,അനസ് മങ്കട,ബെൻഷാദ് വെങ്കിട്ട,ഹാഷിം പള്ളിപ്പുറം,ഷഫീഖ് വേങ്ങാട്, അന്ജൂം അങ്ങാടിപ്പുറം എന്നിവർ നേതൃത്വം നൽകി.