ദുബായ് -ഇന്ത്യാ മഹാരാജ്യത്തെ തന്നെ തകർക്കുന്ന ഫാസിസത്തിന്റെ കരങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാൻ മതേതര- ജനാധിപത്യ സർക്കാറുകൾ അനിവാര്യമാണെന്നും അതിന് പ്രവാസിവോട്ട് നിർണ്ണായകമായിരിക്കുമെന്നും ദുബായ് കെ എം സി സി കാസറകോട് ജില്ലാ ലീഡേർസ് ഫോറം അഭിപ്രായപ്പെട്ടു.

ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കായ്
ദേരയിലെ പേൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മീറ്റ് ദ ലീഡേർസ് എന്ന പരിപാടിയിൽ കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.

ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ പ്രവാസിവോട്ട് യാഥാർത്ഥ്യമാവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കെ എം സി സിയുടെ താഴെതട്ടിലുള്ള കമ്മിറ്റികൾ തൊട്ട് തന്നെ യു ഡി എഫ് വോട്ടർമാരെ കണ്ടെത്താനും പ്രവാസിവോട്ടർ ലീസ്റ്റിൽ പേര് ചേർക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണം. കെ എം സി സിയുടെ വിവിധ ഘടകങ്ങൾ ഇതിനോടൊകം തന്നെ ഈ വിഷയത്തിൽ ക്യാംപൈനുകൾ നടത്തി ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം വർഗ്ഗീയ ഫാസിസത്തിന്റെ വേരുകൾ വലിയ തോതിൽ വളരുന്ന മണ്ണാണ്. അത്‌കൊണ്ട് തന്നെ പ്രവാസിവോട്ടർ ലീസ്റ്റിൽ പേര് ചേർക്കാൻ കുറേയേറെ പരിശ്രമിക്കേണ്ടതുണ്ട്.

യു ഡി എഫ് വോട്ടർമാർ അനുകൂലരുടേയും മതേതരത്വം കൊതിക്കുന്ന നിക്ഷേപക്ഷ വോട്ടർമാരേയും പ്രവാസിവോട്ടർലീസ്റ്റിൽ പേര് ചേർക്കാൻ നാം ശ്രമിക്കണം.യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇനിയും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരോ രേഖകൾ ശരിയാക്കാൻ ബാക്കിയുള്ളവരോ ഉണ്ടെങ്കിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും ആവിശ്യമായ രേഖകൾ ശരിയാക്കുന്നതിന്ന് കെ എം സി സി ഏർപ്പെടുത്തിയിട്ടുള്ള ഹെൽപ്‌ടെസ്‌കുമായി ബന്ധപ്പെടമെന്നും ഫോറം ആവിശ്യപ്പെട്ടു.കൂടുതൽ കാര്യ പ്രാപ്തിയുള്ള പ്രവർത്തനങ്ങളും ജീവകാരുണ്യ പദ്ധതികൾക്കും സാമൂഹിക സാംസ്‌കാരിക -വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകാനും ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള മണ്ഡലം,മുനിസിപ്പൽ,പഞ്ചായത്ത് കമ്മിറ്റികളെ ഏകോപിച്ചുകൊണ്ട് മുസ്ലിം ലീഗ് കമ്മിറ്റി മുഖേന സമൂഹത്തിന്റെ താഴെതട്ടിൽ നിന്ന്തന്നെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാനും ജില്ലക്ക് കീഴിലുള്ള മണ്ഡലം കമ്മിറ്റികളിലെ പ്രധാന ഭാരവാഹികളെ ഉൾപ്പെടുത്തി സബ് കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് പ്രവർത്തനം ഊർജ്ജിതമാക്കാനും തീരുമാനിച്ചു .അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയകളുടെ ദുരുപയോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കാനും സംഘടനാ പരിപാടികളും പാർട്ടി അറിയിപ്പും സന്ദേശവും കൈമാറുന്നതിനു് മാത്രം . ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു

ഒഫീഷ്യൽ മീറ്റിന് ദുബായ് കെ എം സി സി കാസറകോട് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ഒഫീഷ്യൽ ഭാരവാഹികളായ ട്രഷറർ ഹനീഫ് ടി ആർ ,വൈസ് പ്രസിഡ്ന്റുമാരായ മഹ്മൂദ് ഹാജി പൈവളിഗെ,റഷീദ് ഹാജി കല്ലിങ്കൽ,എൻ.സി.മുഹമ്മദ് ,അബ്ദുൽ അബ്ദു റഹ്മാൻ ബീച്ചാരക്കടവ്,,സലീം ചേരങ്കൈ,റാഫി പള്ളിപ്പുറം,യൂസഫ് മുക്കൂട്,സെക്രട്ടറിമാരായ അഡ്വ.ഇബ്രാഹിം ഖലീൽ,ഹസൈനാർ ബീജന്തടുക്ക,
ഷരീഫ് പൈക്ക,സലാം തട്ടാൻചേരി,അബ്ബാസ് കളനാട്,ഫൈസൽ മുഹ്‌സിൻ,,ഹാഷിം പടിഞ്ഞാർതുടങ്ങിയവർ സംസാരിച്ചു.

ഓർഗനൈസിങ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദി പറഞ്ഞു പുതുതായി നിലവിൽ വന്ന ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റിക്കു നേരിട്ടും ഫോണിലും സോഷ്യൽ മീഡിയ വഴിയും അഭിനന്ദനം അറിയിച്ച മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ ഘടകങ്ങൾക്കും നേതാക്കന്മാർക്കും മറ്റും കമ്മിറ്റി നന്ദിയും കടപ്പാടും രേഖപ്പെടുത്തി