ദുബൈ: ആകാശത്ത് വർണങ്ങളുടെ ശോഭ പരത്തി യു.എ.ഇ. ആചരിക്കുന്ന പതാകദിനത്തിൽ ദുബൈ കെ.എം.സി.സിയും പങ്കാളികളായി.ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി ചുമതലയേറ്റ ദിവസത്തെ അടയാളപ്പെടുത്താനായാണ് പതാകദിനം ആചരിക്കുന്നത്.

ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ അൻവർ നഹ ദേശീയ പതാക ഉയർത്തി.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് വ്യാഴാഴ്ച പതാകദിനമായി ആചരിക്കുന്നത്.

ചടങ്ങിൽ കെ.എം.സി.സി സ,സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ,എം.എ മുഹമ്മദ് കുഞ്ഞി,ജമാൽ മനയത്ത് എന്നിവർ സംബന്ദിച്ചു.