- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു എ ഇ പതാകദിനം. ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ദുബായ് :മനുഷ്യന് സഹജീവികളോട് ചെയ്യാൻ കഴിയുന്ന ഏറ്റവുംവലിയ നന്മകളിലൊന്ന് രക്തദാനമാണെന്നും ജന്മനാട് പോലെ തുല്യതയാർന്ന പോറ്റുനാടിന്റെ വിശേഷദിനങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇത്തരം ഉദാത്തസേവനങ്ങൾക്ക് മുന്നിട്ടിറങ്ങിയ കാസർകോട് മണ്ഡലം കെ.എം.സി.സിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും ദുബായ് കെ.എം.സി.സി പ്രസിഡന്റ് അൻവർ നഹ അഭിപ്രായപ്പെട്ടു. യു.എ.ഇയുടെ 47-മത് പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസർക്കോട് മണ്ഡലം കമ്മിറ്റി ദുബായ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് അൽബറഹ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെപോലെ അന്നം തേടി വന്നവരെയും അതിഥികളായി കരുതുന്ന യു.എ.ഇ ഭരണാധികാരികളും യു.എ.ഇ ജനതയും ലോകത്തിന് തന്നെ മാതൃകയാണെന്നും അത്തരം ഒരു നാടിന്റെ പതാകദിനം ഇവിടത്തെ പ്രവാസികളുടെ കൂടി വിശേഷദിനമാണെന്നും തിരിച്ചും ഈ നാടിന് രക്തദാനമുൾപ്പെടെയുള്ള സേവനങ്ങൾ ചെയ്യുന്നതിലൂടെ മഹത്തായ മാതൃകയാണ് കെ.എം.സി.സി വിഭാവനം ചെയ്യുന്നത് എന്നും അദ്
ദുബായ് :മനുഷ്യന് സഹജീവികളോട് ചെയ്യാൻ കഴിയുന്ന ഏറ്റവുംവലിയ നന്മകളിലൊന്ന് രക്തദാനമാണെന്നും ജന്മനാട് പോലെ തുല്യതയാർന്ന പോറ്റുനാടിന്റെ വിശേഷദിനങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇത്തരം ഉദാത്തസേവനങ്ങൾക്ക് മുന്നിട്ടിറങ്ങിയ കാസർകോട് മണ്ഡലം കെ.എം.സി.സിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും ദുബായ് കെ.എം.സി.സി പ്രസിഡന്റ് അൻവർ നഹ അഭിപ്രായപ്പെട്ടു.
യു.എ.ഇയുടെ 47-മത് പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസർക്കോട് മണ്ഡലം കമ്മിറ്റി ദുബായ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് അൽബറഹ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെപോലെ അന്നം തേടി വന്നവരെയും അതിഥികളായി കരുതുന്ന യു.എ.ഇ ഭരണാധികാരികളും യു.എ.ഇ ജനതയും ലോകത്തിന് തന്നെ മാതൃകയാണെന്നും അത്തരം ഒരു നാടിന്റെ പതാകദിനം ഇവിടത്തെ പ്രവാസികളുടെ കൂടി വിശേഷദിനമാണെന്നും തിരിച്ചും ഈ നാടിന് രക്തദാനമുൾപ്പെടെയുള്ള സേവനങ്ങൾ ചെയ്യുന്നതിലൂടെ മഹത്തായ മാതൃകയാണ് കെ.എം.സി.സി വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി പി.ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ട്രഷറർ എ.സി ഇസ്മയിൽ, ഉപാധ്യക്ഷൻ എം.എം മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ ഇസ്മയിൽ ഏറാമല, അബ്ദുൽഖാദർ അരിപ്പാബ്ര, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജന:സെക്രട്ടറി സലാം കന്യപ്പാടി, ട്രഷർ ഹനീഫ് ടി.ആർ, ഹനീഫ് ചെർക്കള, ഹംസ തൊട്ടി, മുനീർ ചെർക്കള, ,ദുബായ് ഹെൽത് അഥോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ സെന്റർ സൂപ്പർ വൈസർ സിജി ജോർജ് ജോസഫ്,അൻവർ വയനാട്, തുടങ്ങിയവർ സംബന്ധിച്ചു.