ഷാർജ :വർഗീയ മുകത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ പ്രചാരണ ഭാഗമായി വെള്ളിയാഴ്ച രാത്രി 8.30 ഷാർജ കെ എം സി സി ഹാളിൽ വെച്ച് യുവജന യാത്ര വിളംബര സംഗമം നടത്താൻ പ്രസിഡന്റ് ഹംസ മുക്കൂടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി കമ്മിറ്റി യോഗം തീരുമാനിച്ചു.

യുവജന യാത്രയിൽ കണ്ണിയാവാൻ ഷാർജയിൽ നിന്നും യാത്ര തിരിക്കുന്ന കെ എം സി സി യുടെ കർമ്മ ഭടന്മാർക്കുള്ള യാത്രയപ്പിലുംപുതുതായി തെരഞ്ഞെടുക്കപ്പെട്ട ഷാർജ കാസർകോട് ജില്ലാ കമ്മിറ്റിക്കുള്ള സ്വീകരണ പരിപാടിയിലും മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളായ മെട്രോ മുഹമ്മദ് ഹാജിഎ ഹമീദ് ഹാജി ബഷീർ വെള്ളികോത്ത് എം പി ജാഫർ
സി മുഹമ്മദ് കുഞ്ഞികെ കെ ബദ്‌റുദ്ധീൻനസീമ ടീച്ചർസി എച്ച് സുബൈദ ഖദീജ ഹമീദ് കെ എം സി സി നേതാകളയായ പി കെ അബ്ദുൽ ഹമീദ് അബ്ദുല്ല മല്ലിശ്ശേരി നിസാർ തളങ്കര തുടങ്ങിയവർ സംബംദ്ധിക്കും

സുരക്ഷ സ്‌കീമിൽ അംഗങ്ങളെ ചേർക്കുന്ന ഉൾപ്പെടെയുള്ള കെ എം സി സി യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചുഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ദുല്ല ചിത്താരിയെ തെരഞ്ഞെടുത്തു.യോഗം കാസർകോട് ജില്ലാ കെ എം സി സി ട്രഷറർ സി ബി കരീം ചിത്താരി ഉൽഘാടനം ചെയ്തു.നാസർ തായൽ,
മുഹമ്മദ് ഹാജി കാഞ്ഞങ്ങാട് ,കരീം കൊളവയൽ ,എ വി സുബൈർ , എ എം അസ്ലം , കരീം തെക്കേപ്പുറം, ഹസ്സൻ പാലായി,എന്നിവർ സംസാരിച്ചു നിയാസ് കൊത്തിക്കാൽ സ്വാഗതവും ശംസുദ്ധീൻ ചിത്താരി നന്ദിയും പറഞ്ഞു.