അജ്മാൻ : മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാർത്ഥം അജ്മാൻ നാദാപുരം മണ്ഡലം കെഎംസിസി യുവജന സംഗമവും പ്രചരണ ഗാനത്തിന്റെ സി ഡി പ്രകാശനവും നടത്തി.അജ്മാൻ കെഎംസിസി ഹാളിൽ നടന്ന പരിപാടി സംസ്ഥാന ഉപാധ്യക്ഷൻ കൂരിയാട് അബൂബക്കർ ഉൽഘാടനം നിർവഹിച്ചു.

സി പി അജ്മൽ ,നവാസ് ചാരുമ്മൽ , ശരീഫ് കളനാട് ,റസാഖ് വെളിയങ്കോട് , മുഹമ്മദ് എടച്ചേരി ,റസാഖ് കെപി ,അസ്ലം ടി കെ,അബ്ദുല്ല വിവി ,റഹീം വെള്ളൂർ ,ജസീൽ ,യാസർ കെ കെ തുടങ്ങിയർ സംസാരിച്ചു .പ്രശസ്ത മജീഷ്യൻ മജീദ് മടവൂരിന്റെ നേതൃത്വത്തിൽ മാജിക് ഷോയും നടന്നു