ഷാർജ: വർഗ്ഗപരമായും വർഗീയമായും മനുഷ്യനെ വെട്ടി മുറിക്കുന്ന വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾ ഉറഞ്ഞ് നിൽക്കുന്ന ഭാരത മണ്ണിൽ സൗഹാർദത്തിന്റെയും സ്‌നേഹത്തിന്റെയും തെളിമയാർന്ന പാതയിലൂടെ അഭിമാനകരമായ അസ്തിത്വം ഉയർത്തിപിടിക്കുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ആരുടെയും ഗുഡ് ഷർട്ടിഫിക്കെറ്റ് ആവിശ്യമില്ലെന്ന് പ്രമുഖ പ്രഭാഷകനും മുസ്ലിം ലീഗ് നേതാവുമായ ജനാബ് ബഷീർ വെള്ളിക്കോത്ത്

ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ഷാർജ റൂവി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച യുവജന യാത്ര വിളംബര സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബഷീർ സാഹിബ്.

ഏറ്റവും വലിയ മതേതര പാർട്ടിയായ കോൺഗ്രസ്സിൽ നിന്നും ചില വ്യക്തികൾ ചില പാർട്ടിളിലേക്ക് ചേകേറുപ്പോഴും കോൺഗ്രസ്സിന്റെ ചില തെരുഞ്ഞെടുപ്പ് പരാജയങ്ങളേയും കൊട്ടി ആഘോഷിക്കുന്ന സഖാകൾ കോൺഗ്രസ്സിന്റെ വിജയങ്ങളെ കാണാതെ പോവുന്നതും ആരെ സഹായിക്കാനാണെന്ന് മതേതര വിശ്വാസികൾ തിരിച്ചറിയണമെന്നും കമ്യൂണിസ്റ്റ്ക്കാർ സ്വന്തം തട്ടകമായ ബംഗാളും ത്രിപുരയും ചുവപ്പ് മാഞ്ഞ് കാവി ആയി മാറുന്നതും സഖാകൾ അറിഞ്ഞില്ലെന്നുംഅദ്ദേഹം തുടർന്ന് പറഞ്ഞു

സംഗമം മണ്ഡലം പ്രസിഡണ്ട് ഹംസ മുക്കൂടിന്റെ അദ്ധ്യക്ഷതയിൽ യു എ ഇ ,കെ എം സി സി യുടെ കരുത്തനായ വൈസ് പ്രസിഡന്റ് നിസാർ തളങ്കര ഉൽഘാടനം ചെയ്തുയുവജന യാത്രയിൽ അണിചേരാൻ നാട്ടിലേക്ക് തിരിക്കുന്ന കെ എം സി സി യുടെ കർമ്മ ഭടന്മാർക്ക് സംഗമത്തിൽ വെച്ച് യാത്രയപ്പ് നൻകി

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം പി ജാഫർ സാഹിബ്
സംസ്ഥാന വൈറ്റ് കാർഡ് വൈസ് ക്യാപ്റ്റനും കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ കെ ബദ്‌റുദ്ധീൻ സാഹിബ് ജില്ലാ ലീഗ് പ്രവർത്തക സമിതി അംഗം സി മുഹമ്മദ് കുഞ്ഞി സാഹിബ് ഷാർജ സംസ്ഥാന കെ എം സി സി പ്രസിഡന്റ് പി കെ അബ്ദുൽ ഹമീദ് സാഹിബ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സഅദ് പുറക്കാട്‌സംസ്ഥാന സെക്രട്ടറി ശാഫി ആലക്കോട്‌കോടോം ബോളൂർ പഞ്ചായത്ത് മെ3|ർ മുസ്ഥഫ തായന്നൂർവനിത ലീഗ് ജില്ലാ പ്രസിഡന്റ് പി പി നസീമ ടീച്ചർ വനിത ലീഗ് മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ് ഷാർജ കാസർഗോട് ജില്ലാ കെ എം സി സി പ്രസിഡന്റ് ജമാൽ ബൈത്താൻസ് സെക്രട്ടറി ഗഫൂർ ബേക്കൽട്രഷറർ സി ബി കരീം ചിത്താരി പ്രസിഡണ്ട് കരീം കൊളവയൽമുൻ ജില്ലാ പ്രസിഡണ്ട് സകീർ കുംബള അബൂദാബി കാസർഗോട് ജില്ലാ കെ എം സി സി മുൻ പ്രസിഡണ്ട് പി കെ അഹമ്മദ് ബല്ലാക്കടപ്പുറം അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി പ്രസിഡന്റ് കെ കെ സുബൈർസെക്രട്ടറി സി റിയാസ് ട്രഷറർ മൊയ്തീൻ കുഞ്ഞി ബല്ലാക്കടപ്പുറം
മുൻസിപ്പൽ കെ എം സി സി സെക്രട്ടറി ഇല്ല്യാസ് ബല്ലഅജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് എ ആർ റഹ്മാൻ പുല്ലൂർ ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി മുൻ പ്രസിഡണ്ടുമാരായ ബി എം കുഞ്ഞബ്ദുല്ല ഹജി,മുഹമ്മദ് ഹാജി കാഞ്ഞങ്ങാട് മണ്ഡലം ഭാരവായികളായ തായൽ നാസർ മാണിക്കോത്ത് എ വി സുബൈർ നാസർ ഫ്രൂട്ട് മാണിക്കോത്ത് അബ്ദുല്ല അലങ്കാർ ഇ കെ ശംസുദ്ധീൻ ചിത്താരിഅജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ വി അബ്ദുറസാഖ്സെക്രട്ടറി അമീർ മുബാറക്ക്എന്നിവർ സംസാരിച്ചുസെക്രട്ടറി എ എം അസ്ലം സ്വാഗതവുംതായൽ ബഷീർ മാണിക്കോത്ത് നന്ദിയും പറഞ്ഞു.